യുകെയിലെ പ്രമുഖ റീറ്റൈൽ ശൃംഗലയായ 'സെയ്ൻസ്ബറി' ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചു; 120,000 ജീവനക്കാർക്ക്  വർദ്ധനവ് പ്രയോജനപ്പെടും

New Update
1

യുകെ: യുകെയിലെ പ്രധാന റീറ്റൈൽ ബ്രാൻഡ് ആയ 'സെയ്ൻസ്ബറി' 2024 വർഷത്തിലെ ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചു.  120,000 - ൽ പരം ജീവനക്കാർക്ക് വർദ്ധനവ് പ്രയോജനപ്പെടും.

Advertisment

തൊഴിലാളികളെ നിലനിർത്താൻ സൂപ്പർമാർക്കറ്റുകൾ തമ്മിൽ കിട മത്സരം നടക്കുന്നതിന്റെ ഇടയിലാണ് സെയ്ൻസ്ബറി ജീവനക്കാർക്കുള്ള ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. മാർച്ച് മുതലാണ്‌ ശമ്പള വർദ്ധനവ് പ്രാബല്യത്തിൽ വരുന്നത്.

3

പുതിയ ശമ്പള വർദ്ധനവ് പ്രകാരം, ലണ്ടന് പുറത്തുള്ള ജീവനക്കാരുടെ മിനിമം വേതനം മണിക്കൂറിന് 12 പൗണ്ടായും, ലണ്ടനിലെ ജീവനക്കാരുടെ വേതനം മണിക്കൂറിന് 13.15 പൗണ്ടായും വർധിക്കും. ഇത് നിലവിലെ മിനിമം ശമ്പള നിരക്കിനെക്കാൾ കൂടുതലാണ്. ഇപ്പോൾ സെയ്ൻസ്‌ബെറി ജീവനക്കാർക്ക് ലണ്ടന് പുറത്ത് മണിക്കൂറിന് 11 പൗണ്ടും ലണ്ടനിലുള്ളവർക്ക് മണിക്കൂറിന് 11.95 പൗണ്ടുമാണ് ലഭിക്കുന്നത്.

Advertisment