ഡോർകിങ്ങ് : രണ്ടാം ജന്മത്തിന് ദൈവത്തിന് നന്ദി പറഞ്ഞു കൊണ്ട് കുടുംബവും സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്നു രാഹുലിന്റെ ഈ വർഷത്തെ ജന്മദിനം ഡോർക്കിങ്ങിൽ ആഘോഷമാക്കി. 2023 മെയ് മാസം 10 നു സസക്സിലെ ബില്ലിങ്ങിൽസ്റ്റീലിൽ രണ്ട് പേരുടെ ജീവനെടുത്ത കാർ അപകടത്തിൽ നിന്നും ഗുരുതരമായ പരുക്കുകളോടെ രക്ഷപെടുകയും വൈദ്യശാത്രത്തോട് അത്‍ഭുതംകരമാം വിധം പ്രതികരിച്ചു കൊണ്ട്, തന്റെ രണ്ടാം ജന്മത്തിലേക്ക് നടന്നു കയറിയ ഡോർകിങ്ങിലെ സാജുവിന്റെയും അഞ്ജുവിന്റെയും മകൻ രാഹുലിന്റെ ഈ വർഷത്തെ ജന്മദിന ആഘോഷമാണ് മാതാപിതാക്കളുടെയും കുടുബത്തിൻ്റെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിൽ ഡോർക്കിങ്ങിൽ ആഘോഷമാക്കിയത്.
/sathyam/media/media_files/FVFaKgunDE2g1EfQZ6ty.jpeg)
അപകടത്തിൽപെട്ട ഇരു വാഹനങ്ങളിലെയും ഡ്രൈവർമാർരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ നിന്നും, ഗുരുതരമായ പരുക്കുകളോടെ രക്ഷപെട്ട തങ്ങളുടെ മകന് വേണ്ടി പ്രാർത്ഥനയോടെയും തങ്ങൾക്ക് മനോധൈര്യവുമായി ചേർത്തു പിടിച്ച എല്ലാവരോടുമുള്ള നന്ദി സൂചക അവസരം കൂടിയായിരുന്നു ജനുവരി 27 - ന് ഡോർക്കിങ്ങിലെ സെന്റ് ജോസഫ് ചർച്ച് ഹാളിൽ വച്ചു നടന്ന രാഹുലിന്റെ ജന്മദിനാഘോഷ വേദി.
/sathyam/media/media_files/eAGQB4a6Y67lp1ykg3C8.jpeg)
തങ്ങളുടെ മകന് ലഭിച്ച രണ്ടാം ജന്മത്തിന് ദൈവത്തോട് നന്ദി പറഞ്ഞ രാഹുലിന്റെ മാതാപിതാക്കളായ സാജുവും അഞ്ജുവും,മകന് വേണ്ടി പ്രാർത്ഥിക്കുകയും തങ്ങൾക്കു മനോധൈര്യം പകർന്നുകൊണ്ട് ചേർന്നു നിൽക്കുകയും ചെയ്ത എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും അറിയിച്ചു. സഹോദരങ്ങളായ റോഷനും റിജിലും രാഹുലിനോടൊപ്പം ജന്മദിനം സന്തോഷത്തോടെ പങ്കുവെച്ചു. കുടുബാംഗങ്ങളായ ജോമോൻ മാമ്മൂട്ടിൽ, ജിൻസി ജോമോൻ, ജിജോ എന്നിവരോടൊപ്പം ഒഐസിസി ഡോർകിങ്ങ് റീജിയൻ ഭാരവാഹി കൂടിയായ രാഹുലിന്റെ ജന്മദിനത്തിന് ആശംസകൾ അർപ്പിക്കാൻ യു കെയുടെ വിവിധ മേഖലകളിൽ നിന്നും നിരവധി നേതാക്കൻമാരും പ്രവർത്തകരും എത്തിച്ചേർന്നിരുന്നു.
/sathyam/media/media_files/DTAJYiI8xWP034nGyhaU.jpeg)
ഒഐസിസി യു കെ നാഷണൽ പ്രസിഡന്റ് കെ കെ മോഹൻദാസ് ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. പാസ്‌റ്റർ റോയ്, പാസ്റ്റർ സണ്ണി ലൂക്കോസ്, ഒഐസിസി യൂറോപ്പ് കോഡിനേറ്റർ ഷൈനു മാത്യുസ്, സണ്ണിമോൻ മത്തായി, സുജു ഡാനിയേൽ, സന്തോഷ് ബഞ്ചമൻ, വിൽസൺ ജോർജ്ജ്, നടരാജൻ, സാബു ജോർജ്, അടൂർ ജോർജ്, സോണി ചാക്കോ, ജോമോൻ, ബിജു ബേബി, ജിൻസി ജോമോൻ, ബാബു പൊറിഞ്ചു, മിനി പൊറിഞ്ചു എന്നിവർ രാഹുലിന് ജന്മദിന ആശംസകൾ നേർന്നു.
/sathyam/media/media_files/eDn2QVllIem1CiadQrAD.jpeg)
രാഹുലിൻ്റെ രണ്ടാം ജന്മമെന്ന നിലയിൽ രണ്ട് കേക്കുകൾ മുറിച്ച് കൊണ്ട് തുടക്കം കുറിച്ച ആഘോഷം, ഡി ജെ, യു കെയിലെ പ്രശസ്ത ഗായകരായ സത്യനാരായണൻ, ഉല്ലാസ് ശങ്കർ, അനീഷ് മഴവിൽ, ജോമോൻ മാമ്മൂട്ടിൽ, തോമസ് കുട്ടി എന്നിവരുടെ നേതൃത്വത്തിൽ അരങ്ങേറിയ ഗാനമേള, കുഞ്ഞുമക്കൾ ഒരുക്കിയ നൃത്തം, രാഹുലിന്റെ കുടുംബം ഒരുക്കിയ വിഭവസമൃദ്ധമായ സദ്യ എന്നിവ ചേർന്ന് അവിസ്മരണീയമായ ഒരു ജന്മദിനാഘോഷത്തിനാണ് ഡോർക്കിങ്ങ് സാക്ഷ്യം വഹിച്ചത്.
/sathyam/media/media_files/YYDvvCIJBUWTCtDkkWIg.jpeg)