ഇലക്‌ട്രോണിക് പാസ്‌പോർട്ട് ഗേറ്റ് പാസ്  പ്രായപരിധി കുറച്ചു: കുട്ടികളുമായുള്ള യാത്രകൾ ഇനി വേഗത്തിൽ ആസ്വദിക്കാം; ബ്രിസ്റ്റോൾ, ഹീത്രൂ, ഗാറ്റ്വിക്ക് എയർപോർട്ടുകളിൽ പുതിയ സംവിധാനം; ചില സാഹചര്യങ്ങളിൽ സുഗമവും വേഗത്തിലുമുള്ള യാത്രകൾക്ക് എന്തൊക്കെ രേഖകൾ കരുതണം?

New Update
1

ഇനി കൊച്ചു കുട്ടികൾ അടങ്ങുന്ന കുടുംബങ്ങൾക്ക് ബ്രിസ്റ്റോൾ, ഹീത്രൂ, ഗാറ്റ്വിക്ക് എയർപോർട്ടുകളിലൂടെയുള്ള യാത്രകൾ കൂടുതൽ വേഗത്തിൽ നടത്താം.

Advertisment

ഇലക്‌ട്രോണിക് പാസ്‌പോർട്ട് ഗേറ്റുകളിലൂടെയുള്ള സഞ്ചാര സംവിധാനത്തിൽ പ്രായപരിധി കുറച്ചതിനാൽ ചെറിയ കുട്ടികളുള്ള കുടുംബങ്ങൾക്ക് ഈ എയർപോർട്ടുകളിലൂടെ  വേഗത്തിലുള്ള യാത്ര ആസ്വദിക്കാനാകും.

കഴിഞ്ഞ വർഷം ഹീത്രൂ, ഗാറ്റ്‌വിക്ക്, സ്റ്റാൻസ്‌റ്റെഡ് എന്നീ എയർപോർടട്ടുകളിൽ ഈ സംവിധാനത്തെ കുറിച്ചുള്ള കൂടുതൽ പരീക്ഷണം നടത്തിയിരുന്നു. തുടർന്ന്, നിരവധി യു കെ വിമാനത്താവളങ്ങളിൽ, ഇപ്പോൾ അവരുടെ നിയമങ്ങൾ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.

2

ഇ-ഗേറ്റുകൾ യാത്രക്കാരുടെ പാസ്‌പോർട്ടിലെ ഫോട്ടോയുമായി  അവരുടെ ഐഡന്റിറ്റി പരിശോധിക്കാൻ ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു.

പുതിയ സാങ്കേതിക സംവിധാനത്തിന്റെ ദുരുപയോഗം, കുട്ടികളെ ഉപയോഗിച്ച് നടത്തിയേക്കാവുന്ന കള്ളക്കടത്തുകളുടെ അപകടസാധ്യത വർദ്ധിപ്പിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിനാണ് കഴിഞ്ഞ വർഷം നടത്തിയ പരീക്ഷണങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തിയതെന്നു ബോർഡർ ഫോഴ്‌സ് ഡയറക്ടർ ജനറൽ ഫിൽ ഡൗഗ്ലസ്  പറഞ്ഞിരുന്നു.  അദ്ദേഹം പറഞ്ഞു: കുട്ടികളെ ഇ-ഗേറ്റുകൾ ഉപയോഗിക്കാൻ തങ്ങൾ അനുവദിക്കാത്തതിന്റെ ഒരു പ്രധാന കാരണം 'വളരെ വേഗം അവരുടെ മുഖഛായ മാറുന്നത് കൊണ്ടാണെ'ന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

3

"ഈ സാങ്കേതിക മാറ്റം കൈവരിക്കുമ്പോൾ തന്നെ യാത്രക്കാരെ കൂടുതൽ സമയം ക്യുവിൽ  നിൽക്കാതെ സഹായിക്കുന്നതിനും തങ്ങളുടെ 'സേഫ് ഗാർഡിങ്' പ്രക്രിയകൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുമായി ഒരു സന്തുലിതാവസ്ഥ കൈവരിക്കേണ്ടതുണ്ട്" ഫിൽ ഡൗഗ്ലസ് പറഞ്ഞു.

ബ്രിസ്റ്റോൾ എയർപോർട്ടിൽ പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് ഒരു വക്താവ് ട്വീറ്റ് ഇങ്ങനെ ചെയ്തു: "10 - ഉം 11 - ഉം വയസ്സുള്ള കുട്ടികൾക്ക് ഇപ്പോൾ പാസ്‌പോർട്ട് കൺട്രോളിൽ ഇ-പാസ്‌പോർട്ട് ഗേറ്റുകൾ ഉപയോഗിക്കാൻ കഴിയും (10 - 17 വയസ്സ് പ്രായമുള്ള കുട്ടികളുടെ കൂടെ മുതിർന്നവർ ഉണ്ടായിരിക്കണം).

4

കുട്ടികളുടെ അവസാന നാമം മാതാപിതാക്കളുടേതിൽ നിന്നും വ്യത്യസ്ഥമോ അല്ലെങ്കിൽ, തങ്ങളുടേതല്ലാത്ത കുട്ടിയോടൊപ്പമുള്ള യാത്ര സാഹചര്യങ്ങളിൽ, കുട്ടിയുമായുള്ള ബന്ധം സ്ഥിരീകരിക്കുന്നതിന് അധികൃതർ ചില ചോദ്യങ്ങൾ ചോദിച്ചേക്കാം. ഇങ്ങനെയുള്ള അവസരങ്ങളിൽ പുതിയ സംവിധാനം കൊണ്ടുള്ള പ്രയോജനം പൂർണ്ണമായി ലഭിക്കുന്നതിനും പ്രക്രിയ സുഗമവും വേഗത്തിലാക്കുന്നതിനുമായി, കുട്ടിയും കൂടെ യാത്ര ചെയ്യുന്ന ആളുമായുള്ള ബന്ധവും യാത്രയുടെ കാരണവും വ്യക്തമാക്കുന്ന രേഖകൾ കരുന്നതാണ് അഭികാമ്യം.

ജനനം അല്ലെങ്കിൽ ദത്തെടുക്കൽ സർട്ടിഫിക്കറ്റുകൾ, വിവാഹം അല്ലെങ്കിൽ വിവാഹമോചന സർട്ടിഫിക്കറ്റുകൾ, അല്ലെങ്കിൽ യാത്രയിൽ കൂടെ കൂട്ടുന്നതിന്‌ കുട്ടിയുടെ രക്ഷിതാവ്(കൾ) നൽകുന്ന അനുമതി കത്ത് എന്നിവ രേഖകളായി ഉപയോഗിക്കാം.

Advertisment