ചേറാടിക്കാവ് ക്ഷേത്ര`ചരിത്ര വഴികള്‍'ക്ക് യു.കെ.യില്‍ പ്രകാശനം

New Update
2

മരങ്ങാട്ടുപിള്ളി ചേറാടിക്കാവ് ഭഗവതി ക്ഷേത്രത്തിന്‍റെ ` ചരിത്ര വഴികള്‍' എന്ന പുസ്തകത്തിന്‍റെ പി.ഡി.എഫ്. എഡീഷന്‍ യു.കെ.യില്‍ പുറത്തിറക്കി. ക്ഷേത്ര പുനഃപ്രതിഷ്ഠാ കലശോത്സവത്തിന്‍റെ 29-ാം വാര്‍ഷിക ദിനത്തില്‍ സ്കോട്ടീഷ് ബോര്‍ഡേഴ്സ്  മലയാളി ആദ്ധ്യാത്മിക സമിതിയുടെ നേതൃത്വത്തില്‍ ഗാലാഷീല്‍ഡ്സില്‍ നടന്ന ചടങ്ങില്‍ ദേവസ്വം പ്രസിഡന്‍റ് എ.എസ്. ചന്ദ്രമോഹനന്‍ പുസ്തകത്തിന്‍റെ കോപ്പി അനീഷ് മാവുങ്കലിനു കെെമാറി പ്രകാശനം നിര്‍വ്വഹിച്ചു.  വിനീത് വിശ്വനാഥന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ശ്രീജിത്ത് മുരളീധരന്‍ , ശ്രീജിത്ത് രഘുനാഥ്, നന്ദു .സി. നായര്‍  എന്നിവര്‍ സംസാരിച്ചു.

Advertisment

9

അതിപുരാതനമായ ചേറാടിക്കാവ് ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ കലശോത്സവം 1994 നവംമ്പര്‍ 27-നാണ് നടന്നത്. ഭക്തരുടെ നേതൃത്വത്തില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ പിന്നീട് നടന്നു. ക്ഷേത്രത്തിലേയ്ക്കുള്ള റോഡിന്‍റെ ടാറിംഗ്   പൂര്‍ത്തിയാക്കിയതോടെ ഈ വര്‍ഷം മറ്റൊരു ഘട്ടം കൂടി പിന്നിട്ടു.  മണ്ഡല മഹോത്സവ പരിപാടികള്‍ നിലവില്‍ തുടര്‍ന്നു വരികയാണ്. ക്ഷേത്ര ചരിത്രവും പുനരുദ്ധാരണ- വികസന നാള്‍വഴികളും ഉള്‍പ്പെട്ടതാണ് പുസ്തകം.

Advertisment