ചിചെസ്റ്ററിൽ മലയാളി ഗൃഹനാഥൻ വീട്ടിൽ മരിച്ച നിലയിൽ; സംഭവം പുറത്തറിയുന്നത് അവധിക്ക് നാട്ടിൽ പോയ ഭാര്യ തിരികെ എത്തിയപ്പോൾ

New Update
3

ചിചെസ്റ്റർ: ലണ്ടനിലെ ചിചെസ്റ്ററിൽ താമസിക്കുന്ന മലയാളി ഗൃഹനാഥന്റെ മരണം ഒരേ സമയ യു കെ മലയാളികളിൽ ഞെട്ടലും നൊമ്പരവും ഉളവാക്കുന്നതായി. ഏറെക്കാലമായി യു കെയില്‍ കഴിയുന്ന സജിയെയാണ് വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Advertisment

കോട്ടയം അതിരമ്പുഴ സ്വദേശിയായ സജി ചിചെസ്റ്റര്‍ സെന്റ് റിച്ചാര്‍ഡ് ഹോസ്പിറ്റലിലെ ജീവനക്കാരനായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ നാട്ടില്‍ അവധിക്ക് പോയ ശേഷം മടങ്ങി വന്നപ്പോഴാണ് സജിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പറയപ്പെടുന്നു.

ഹോട്ടൽ മാനേജ്‌മെന്റ് കോഴ്സ് പൂര്‍ത്തിയാക്കിയ സജി, ഏകദേശം പത്ത് വർഷം മുന്‍പാണ് യു കെയിലലേക്ക് കുടിയേറിയത്. ബ്രൈറ്റണില്‍ നിന്നും ചെസ്റ്ററിലേക്ക് അദ്ദേഹം താമസം മാറി എത്തിയത് ഏതാനും വര്‍ഷം മുന്‍പാണ് മാത്രമാണ്.  അടുത്ത് പരിചയക്കാർ കുറവായത്, മരണ വിവരം പുറത്തറിയാന്‍ വൈകിയതായി പറയുന്നു.

സജിയുടെ മൃതദേഹം ഇപ്പോള്‍ ചിചെസ്റ്റര്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. പോസ്റ്റ്മോര്‍ട്ടം അടക്കമുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാകും ഫ്യൂണറല്‍ ഡറക്ടര്‍സ് ഏറ്റെടുക്കുക.

Advertisment