നോർത്ത് വെസ്റ്റ് റീജിയണിലെ പ്രമുഖ അസോസിയേഷനായ സാൽഫോർഡ് മലയാളി അസോസിയേഷന് പുതിയ സാരഥികൾ

New Update
699

നോർത്ത് വെസ്റ്റ് റീജിയൺ മുൻ പ്രസിഡന്റും, യുക്മ ദേശീയ നിർവഹക സമിതി അംഗവുമായ അഡ്വ.ജാക്സൺ തോമസ് ആണ് പ്രസിഡന്റ്.വിദ്യാഭ്യാസ കാലം മുതൽ സംഘടനാ പാടവം തെളിയിച്ച, ബിസിനസ് മാനേജ്മെന്റ് ബിരുദ ധാരി കൂടിയായ ഇദ്ദേഹം എസ് എം എ  യുടെ  മുൻ പ്രസിഡന്റും,ക്രിസ്ത്യൻ യൂണിയൻ ഫെയ്ത് ആൻഡ് ജസ്റ്റിസ്‌ കമ്മീഷൻ അംഗവും നിരവധി സംഘടനകളിൽ ഭാരവാഹിയുമാണ്. സെക്രട്ടറിയായി തിരങ്ങെടുക്കപ്പെട്ട  ലജു പാറക്കൻ അറിയിപ്പെടുന്ന നാടക സംവിധായക- കൃത്തും കലാകാരനുമൊക്കെയാണ്.ട്രഷറർ ടോം സക്കറിയ സംഘടനാ രംഗത്ത് മികവ് തെളിയിച്ച വ്യക്തി ത്വമാണ്. 

Advertisment

വൈസ് പ്രസിഡന്റായി ആൻസി തങ്കച്ചനും,ജോയിന്റ് സെക്രട്ടറിയായി ഷേർലി മാത്യുവും തിരഞ്ഞെടുക്കപ്പെട്ടപ്പോൾ സ്പോർട്സ് സെക്രട്ടറിയായി ജോസഫ് ജോർജും പ്രോഗ്രാം കോർഡിനേറ്റർസ് ആയി യുവനിരയിൽ നിന്നും ഡിനോ ബാബുവും, അന്നാ മരിയ ഷിജോയും തിര ഞ്ഞെ ടുക്കപ്പെട്ടു.ജിൻസ് ജോയിയും, ബിനു  ജോസഫും ഷിജോ സെബാസ്റ്റ്യനും    വിവീഷ് ജേക്കബും അജീഷ്  തോമസും വിവിധ സോണൽ കോർഡിനേറ്റർസ് ആയതു  എസ് എം എ -ക്കു കൂടുതൽ കരുത്തു പകരുമെന്നതിൽ സംശയമില്ല.

പുതിയ ഭാരവാഹികളെ യുക്മ നാഷണൽ പ്രസിഡന്റ്‌ ഡോ.ബിജു പെരിങ്ങതറ, സെക്രട്ടറി കുര്യൻ ജോർജ് , പി ആർ ഒ അലക്സ്‌ വർഗീസ്, നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡന്റ്‌ ബിജു പീറ്റർ, സെക്രട്ടറി ബെന്നി ജോസഫ് എന്നിവർ അഭിനന്ദിച്ചു.

Advertisment