ടെംസൈഡ് മലയാളി അസോസിയേഷൻ (TMA) ന്റെ ക്രിസ്മസ് - പുതുവത്സരാഘോഷം 'BUON NATALE 2K24' പ്രൗഡഗംഭീരമായി;  മേയർ തഫ്‌ഹീൻ ഷെറിഫ് മുഖ്യാതിഥി. ദൃശ്യ - ശ്രവ്യ വിസ്മയം ഒരുക്കി കലാവിരുന്നുകളും ഡിജെയും. നാടൻ ശീലുകളുമായി മാർഗംകളിയും കരോൾ വാദ്യങ്ങളും

New Update
1

ടെംസൈഡ് (യുകെ): ടെംസൈഡ് മലയാളി അസോസിയേഷൻ ഒരുക്കിയ ക്രിസ്മസ് - പുതുവത്സരാഘോഷം 'BUON NATALE 2K24' പ്രൗഡഗംഭീരമായി. ജനുവരി 5 ന് കിംഗ് സ്ട്രീറ്റിലെ 'ഡകിൻഫീൽഡ് ടൗൺ ഹാളി'ൽ വെച്ച് വൈകുന്നേരം 5 മണി മുതലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. ടെംസൈഡ് സിവിക് മേയർ തഫ്‌ഹീൻ ഷെറിഫ് ചടങ്ങുകൾ ഉത്ഘാടനം ചെയ്തു. മുൻ മേയർ മൈക്ക് ഗ്ലോവർ, കൗൺസിലർ മുഹമ്മദ്‌ ഷംസുൽ കരിം എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. 

Advertisment

2

അസോസിയേഷൻ പ്രസിഡന്റ്‌അനീഷ്‌ ചാക്കോ അധ്യക്ഷത വഹിച്ചു. ചടങ്ങിലേക്ക് അസോസിയേഷൻ വൈസ് പ്രസിഡന്റ്‌  സിനി സാബു സ്വാഗതവും സെക്രട്ടറി  ബ്രിട്ടോ പരപ്പിൽ ആമുഖ പ്രസംഗവും നടത്തി.

ചടങ്ങിന്റെ പ്രൗഡി വിളിച്ചറിയിക്കുന്ന വേദിയാണ് സംഘടകർ ഉത്ഘാടന ചടങ്ങുകൾക്കായി ഒരുക്കിയിരുന്നത്. വ്യത്യസ്തങ്ങളും സംസ്കാര സമ്പന്നവുമായ ഒട്ടനവധി കൂട്ടായ്മകൾ ടെംസൈഡിൽ ഉണ്ട് എന്നും പരസ്പര സഹകരണവും സ്നേഹവും സമാധാനവും പങ്കുവെച്ചുകൊണ്ട് മുന്നേറുവാൻ, എല്ലാ കൂട്ടായ്മകളുടെയും നല്ല വശങ്ങൾ എടുത്തു കാട്ടണമെന്നും ചടങ്ങുകൾ ഉത്ഘാടനം ചെയ്യവേ ടെംസൈഡ് സിവിക് മേയർ തഫ്‌ഹീൻ ഷെറിഫ് പറഞ്ഞു. ചടങ്ങിനെ സംബന്ധിച്ച് മേയർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പും ഇതിനോടകം ഏവരുടെയും ശ്രദ്ധ നേടിയിട്ടുണ്ട്. ചടങ്ങിൽ മുഖ്യാഥിതികളായി പങ്കെടുത്ത മുൻ മേയർ മൈക്ക് ഗ്ലോവർ പുതുവർഷ കലണ്ടർ പ്രകാശനം നിർവഹിച്ചു. കൗൺസിലർ മുഹമ്മദ്‌ ഷംസുൽ കരിം ആശംസകളും ക്രിസ്മസ് പുതുവത്സര മംഗളങ്ങളും നേർന്നു.

3

ആഘോഷരാവിന് ഓളങ്ങൾ പകർന്നുകൊണ്ട് സംഗീതവും നൃത്തവും നേറ്റിവിറ്റി പ്ലേയും സാന്റ കോമ്പറ്റിഷനും ചേർത്ത് വിവിധയിനം കലാവിരുന്നുകൾ സംഘടകർ ഒരുക്കിയിരുന്നു. കൂട്ടായ്മയിലെ കുഞ്ഞു മക്കൾ അവതരിപ്പിച്ച കലാപരിപാടികൾ നയന മനോഹരങ്ങളായിയുന്നു. വേദിയിൽ മുറിച്ച 'പ്ലം കേക്കി'ന്റെ മധുരം ക്രിസ്മസ് മംഗളങ്ങൾക്കൊപ്പം സദസ്സിലേക്കും പകർന്നു. നാടൻ വിഭവങ്ങൾ കൊണ്ട് ഒരുക്കിയ സമൃദ്ധമായ ക്രിസ്മസ് ഡിന്നർ ചടങ്ങിന്റെ രുചി വർധിപ്പിച്ചു. കണ്ണഞ്ചിപ്പിക്കുന്ന ഡിജെയും നാടിന്റെ ഓർമ്മകൾ ഉണർത്തിയ മാർഗംകളിയുടെ ശീലുകളും വാദ്യ - മേള കൊഴുപ്പിൽ അരങ്ങേറിയ ക്രിസ്മസ് കരോളും ഹർഷാരവത്തോടെയാണ് സദസ്സ് വരവേറ്റത്. ഹൃദ്യമായ അവതരണ ശൈലി കൊണ്ട്  അരുണും മാർട്ടിനയും ആദ്യാവസാനം സദസ്സിനെയും വേദിയും ഒരുപോലെ കയ്യിലെടുത്തു. 

4

മുഖ്യാതിഥികൾക്ക് അസോസിയേഷൻ പ്രസിഡന്റ്‌ അനീഷ്‌ ചാക്കോ ഉപഹാരങ്ങൾ നൽകി ആദരിച്ചു. പുതുവർഷത്തെ വരവേറ്റു കൊണ്ട് കൂട്ടായ്മയിലെ എല്ലാ ഭവനങ്ങളിലേക്കുമായി സംഘാടകർ ഒരുക്കിയ പുതുവർഷ കാലണ്ടറുകളുടെ വിതരണവും നിർവഹിക്കുകയുണ്ടായി. കലാമത്സരങ്ങളിലേയും റാഫിൾ നറുക്കെടുപ്പിലെ വിജയികൾക്കും സമ്മാനങ്ങൾ നൽകി അനുമോദിച്ചു. പുലർച്ച ഒരു മണി വരെ തുടർന്ന, അത്യാധുനിക ശബ്ദ വെളിച്ച സംവിധാങ്ങളോടെ DJ റിജോയ്‌സ് ഒരുക്കിയ ഡിജെയോടു കൂടി ആഘോഷപരിപാടികൾക്ക് സമാപിച്ചു.

Advertisment