നോർത്ത് ഈസ്റ്റ് കേരള ഹിന്ദു സമാജം (യുകെ) യുടെ ആഭിമുഖ്യത്തിൽ ഈ വർഷവും മകരവിളക്ക് മഹോത്സവവും ആയ്യപ്പ പൂജയും സംഘടിപ്പിക്കുന്നു. ജനുവരി 14 ന് (ഞായറാഴ്ച) മൂന്ന് മണിമുതൽ ഡെറം 'ബ്രാൻഡൻ കമ്മ്യൂണിറ്റി ഹാളി'ൽ വെച്ചാണ് ചടങ്ങുകൾ സംഘടിപ്പിക്കുന്നത്.
അയ്യപ്പ പൂജയോടാനുബന്ധിച്ച്, ശ്രീ ധർമ്മശാസ്താവിന്റെ ഛായാചിത്രം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം, താലപ്പൊലി,, അയ്യപ്പ നാമാർച്ചന, പടി പൂജ, ദീപാരാധന മഹാപ്രസാദ ഊട്ട് തുടങ്ങി ഭക്തിനിർഭരമായ ചടങ്ങുകൾ ഉണ്ടായിരിക്കുന്നതാണ്.
/sathyam/media/media_files/uOvjjknbLDblNGWOuZOq.jpeg)
കലിയുഗവരദൻ ശ്രീ ധർമ്മശാസ്താവിന്റെ ചൈതന്യം നിറയുന്ന, ഭക്തി സാന്ദ്രമായ അയ്യപ്പ പൂജയിലേക്ക് നൂറു കണക്കിന് ഭക്തരാണ് ഇതിനോടകം തന്നെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഈ മകര വിളക്ക് മഹോത്സവത്തിലേക്ക് എല്ലാ ഭക്തജനങ്ങളേയും സ്വാഗതം ചെയ്യുന്നതായും കൃത്യ സമയത്ത് എത്തിച്ചേരണമെന്നും ഭാരവാഹികൾ അറിയിച്ചു.
വേദിയുടെ വിലാസം:
Brandon Community Hall
Durham
DH7 8PS
കൂടുതൽ വിവരങ്ങൾക്ക് :
അനിൽകുമാർ: 07828218916
വിനോദ് ജി നായർ: 07950963472
സുഭാഷ് ജി നായർ: 07881097307