ക്ലാഫാം ആസിഡ് ആക്രമണം: പ്രതിയെ തിരിച്ചറിഞ്ഞു; ആക്രമണത്തിൽ പരിക്കേറ്റ യുവതിക്ക് പ്രതിയുമായി മുൻ പരിചയമെന്നും പോലീസ്

New Update
1

ക്ലാഫാം: ക്ലാഫാമിൽ യുവതിക്കും രണ്ട് മക്കൾക്കും നേരെ ആസിഡ് എറിഞ്ഞ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു. സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കിയാണ് പ്രതി അബ്ദുൾ ഷോക്കൂർ എസെദിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്. ആക്രമണത്തിന് ഇരയായ യുവതയുമായി പ്രതി അടുപ്പം പുലർത്തിയിരുന്നതായി പോലീസ് സ്ഥിതീകരിച്ചിട്ടുണ്ട്. ലണ്ടൻ അണ്ടർഗ്രൗണ്ടിലെ കിംഗ്സ് ക്രോസിൽ വച്ചാണ് അമ്മയ്ക്കും പെൺമക്കൾക്കും നേരെ ആക്രമണം നടത്തിയത്.

Advertisment

2

ആക്രമണത്തിൽ യുവതിയും രണ്ട് കുട്ടികളും ഉൾപ്പടെ ഒൻപത് പേർക്ക് പരിക്കേറ്റിരുന്നു. ഇവരിൽ ആറ് പേർ ആക്രമണം ഉണ്ടായ ഉടനെ ഇവരെ സഹായിക്കാൻ വന്നവരാണ്. ഇവരിൽ മൂന്ന് പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു.

ബുധനാഴ്ച 9 മണിക്ക് വിക്ടോറിയ ലൈൻ ട്രെയിനിൽ കയറുന്നതിനിടയിലാണ് അബ്ദുൾ ഷോക്കൂർ എസെദിയെ അവസാനമായി കണ്ടത്.

31 വയസ്സുള്ള യുവതിയുടെ അവസ്ഥ ഗുരുതരമായി തുടരുന്നതായാണ് റിപ്പോർട്ടുകൾ. അവരുടെ മൂന്നും എട്ടും വയസ്സുള്ള പെൺമക്കളുടെ പരിക്ക് ഗുരുതരമല്ല. ആക്രമണത്തിൽ പ്രതി എസെദിയുടെ മുഖത്തിൻ്റെ വലതുഭാഗത്ത് വളരെ ഗുരുതരമായ പരിക്കുകളുള്ളതായി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. 

33

എത്രയും വേഗം പ്രതി എസെദിയോട് കീഴടങ്ങാൻ മെട്രോപൊളിറ്റൻ പോലീസ് സിഡിആർ ജോൺ സാവെൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

"അബ്ദുൾ, നിങ്ങൾക്ക് വളരെ പ്രധാനപ്പെട്ട ചില പരിക്കുകൾ പറ്റിയിട്ടുണ്ട്, ഞങ്ങൾ ചിത്രങ്ങൾ കണ്ടു. നിങ്ങൾക്ക് കുറച്ച് വൈദ്യസഹായം ആവശ്യമാണ്, അതിനാൽ ശരിയായ കാര്യം ചെയ്‌ത് സ്വയം കീഴടങ്ങുക" സിഡിആർ സാവെൽ പറഞ്ഞു.

33

വ്യാഴാഴ്ച കിഴക്കൻ ലണ്ടനിലും ന്യൂകാസിലിലും നടത്തിയ തിരച്ചിലിൽ  സുപ്രധാനവും പ്രധാനപ്പെട്ടതുമായ തെളിവുകൾ കണ്ടെടുത്തതായും അദ്ദേഹം വെളിപ്പെടുത്തി.

സംഭവസ്ഥലത്ത് നിന്ന് ഓടിയ അക്രമിയെ മൂന്ന് സ്ത്രീകളും ഒരു പുരുഷനും ചേർന്ന് തടയാൻ ശ്രമിച്ചിരുന്നു. പ്രതി ഒരു കാറിൽ രക്ഷപെടാൻ ശ്രമിച്ചുവെങ്കിലും കാർ, പാർക്ക് ചെയ്തിരുന്ന മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയും തുടർന്ന് പ്രതി ക്ലാഫം കോമണിലേക്ക് ഓടി രക്ഷപെടുകയുമായിരുന്നു.

Advertisment