യു കെയിൽ അനധികൃത കുടിയേറ്റക്കാര്‍ക്ക് ജോലി, താമസം എന്നിവ നൽകുന്നവർക്കുള്ള കുരുക്ക് മുറുക്കി സർക്കാർ; ഫെബ്രുവരി 13 - മുതൽ പിഴതുക വർധിക്കും; തൊഴിൽ നൽകിയാൽ തൊഴിലുടമകള്‍ക്ക്‌ അഞ്ച് വര്‍ഷം വരെ തടവ്

New Update
33

യു കെ: യു കെയിൽ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം വർധിക്കുന്നനിടയിൽ, അവർക്ക് ജോലി, താമസം എന്നീ സൗകര്യങ്ങൾ നൽകുന്നവർക്കുള്ള കുരുക്ക് മുറുക്കാൻ സർക്കാർ ശ്രമം തുടങ്ങി. മതിയായ രേഖകളില്ലാതെ യു കെയിൽ താമസിക്കുന്നവർക്ക്‌ ജോലി, വാടകക്ക് സ്ഥലം  എന്നിവ നല്‍കിയ കുറ്റത്തിന് പിടിക്കപ്പെട്ടാൽ ചുമത്തുന്ന പിഴതുകയിൽ വന്‍ വര്‍ധനവ് വരുത്തി. കൂടാതെ, തൊഴിൽ നൽകുന്ന ഉടമകള്‍ക്ക്‌ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷയും ലഭിക്കും. ഫെബ്രുവരി 13 മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. 

Advertisment

1

മാത്രമല്ല, നിയമവിരുദ്ധമായി ജോലി ചെയ്താലുള്ള സിവില്‍ പെനാല്‍റ്റി നേരത്തെ നിജപ്പെടുത്തിയിരുന്ന  £20,000 - ൽ നിന്നും £60,000 ആയി വര്‍ദ്ധിപ്പിച്ചു. കൂടാതെ, ആദ്യ പിടിക്കപ്പെടലിൽ ചുമത്തുന്ന പിഴ തുകയുടെ സ്റ്റാര്‍ട്ടിങ്ങ് പോയിന്റ് £15,000 - ൽ നിന്നും £45,000 ആയും ഉയർത്തി.

നിയമവിരുദ്ധമായി കണ്ടെത്തുന്ന ഓരോ തൊഴിലാളിക്കും ഈ തുക ബാധകമാണ്. കൂടാതെ, ക്രിമിനല്‍ നിയമ നടപടികളും മാറ്റമില്ലാതെ തുടരും. രാജ്യത്ത് ജോലി ചെയ്യാന്‍ അവകാശമില്ലാത്ത ആളുകളെ അറിഞ്ഞുകൊണ്ട് ജോലിക്ക് നിയമിക്കുന്ന പക്ഷം തൊഴിലുടമകള്‍ അഞ്ച് വര്‍ഷം വരെയുള്ള തടവ് ശിക്ഷ അനുഭവിക്കുവാനും ബാധ്യസ്ഥരാണ്.

6

യു കെയിലെ പല സ്ഥലങ്ങളിലും ഇങ്ങനെ ജോലി ചെയ്യുന്നവർ ഉണ്ടെന്ന കണ്ടെത്തലുകളെ തുടർന്നാണ് സർക്കാരിന്റെ പുതിയ നടപടികൾ. അനധികൃത കുടിയേറ്റം തടയുക എന്നത് തങ്ങളുടെ പ്രഖ്യാപിത നയമാണെന്ന് പല ആവർത്തി ഈ സർക്കാർ പ്രഖ്യാപിച്ചിച്ചിട്ടുണ്ട്. ഹോം ഓഫീസിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിന് അനുസൃതമായും ശരിയായ വെരിഫിക്കേഷനുകൾ രേഖപ്പെടുത്തിയും ആവശ്യമായ സമയത്തേക്ക് അവരെ നിലനിര്‍ത്തുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട് വേണം  തൊഴിലുടമ തന്റെ സ്ഥാപനത്തിൽ ജോലിക്കാരെ നിയമിക്കേണ്ടത്. ഇമിഗ്രേഷന്‍ അനുമതി സമയപരിധിയുള്ള തൊഴിലാളികള്‍ക്കായി ഫോളോ - അപ്പ് ചെക്കുകള്‍ കൃത്യമായി നടത്തുകയും വേണം.

3

നിലവിൽ വരുന്ന പുതിയ മാറ്റങ്ങളിലെ നിർദ്ദേശമനുസരിച്ച്, തൊഴിലുടമകള്‍ അവരവരുടെ സ്ഥാപനങ്ങളിൽ നിലനിൽക്കുന്ന റിക്രൂട്ട്മെന്റ് രീതികളും ജോലി ചെയ്യാൻ തൊഴിലാളികൾക്കുള്ള അവകാശം പരിശോധിക്കുന്നതിനുള്ള നടപടിക്രമങ്ങളും അവലോകനം ചെയ്യണം. ഒരു തൊഴിൽ സ്ഥാപനത്തിൽ, തൊഴിൽ ചെയ്യുന്നതിനുള്ള അവകാശ പരിശോധനകള്‍ നടത്തുന്നതിന് ചുമതലപ്പെട്ട വ്യക്തിക്ക്‌, അതിനാവശ്യമായ പരിശീലനം ലഭിച്ചിട്ടുണ്ടെന്നും ആവശ്യകതകള്‍ പൂര്‍ണ്ണമായി മനസ്സിലാക്കിയിട്ടുണ്ടെന്നും തൊഴിൽ ഉടമ ഉറപ്പാക്കുകയും വേണം.

അനധികൃത കുടിയേറ്റക്കാരനായ ഒരു വ്യക്തിക്ക്, സ്ഥലമോ വീടോ വാടകയ്ക്ക് കൊടുക്കുന്ന പക്ഷം, ഇമിഗ്രേഷന്‍ ആക്ട് 2014 (പാര്‍പ്പിടം) പ്രകാരവും ഓര്‍ഡര്‍ 2024, ഇമിഗ്രേഷന്‍ ആക്ട് 2014 ലെ സെക്ഷന്‍ 22 ലംഘിക്കുന്ന വകുപ്പിൽ പെടുത്തി, ഭൂവുടമയ്ക്കോ ഏജന്റിനോ ചുമത്തുന്ന പരമാവധി പിഴ £3,000 - ൽ നിന്നും £20,000 ആയും വര്‍ദ്ധിപ്പിച്ചു.

Advertisment