തുടരെയുള്ള ഭീഷണികളിൽ മനംനൊന്ത് ബ്രിട്ടീഷ് മന്ത്രി മൈക്ക് ഫ്രീർ രാഷ്ട്രീയം ഉപേക്ഷിച്ചു; ഇസ്രായേലിനെ പിന്തുണച്ചത് മുതൽ മന്ത്രി നേരിടുന്നത് നിരന്തരമായ വധഭീഷണികൾ; ഒരിക്കൽ രക്ഷപെട്ടത് കഷ്ടിച്ച്

New Update
1

ബ്രിട്ടൻ: ഇസ്രയേൽ അനുകൂല നിലപാടുകളുടെ പേരിൽ തുടരെയുള്ള വധഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന മുതിർന്ന ബ്രിട്ടീഷ് ടോറി മന്ത്രി രാഷ്ട്രീയം ഉപേക്ഷിക്കൽ തീരുമാനം പ്രഖാപിച്ചു. ബ്രിട്ടീഷ് മന്ത്രി സഭയിലെ നീതിന്യായ വകുപ്പ് മന്ത്രിയാണ് മൈക്ക് ഫ്രീർ.

Advertisment

ഡിസംബറിൽ തൻ്റെ  ഓഫീസിന് നേരെയുണ്ടായ തീപിടുത്തത്തിൽ കലാശിച്ച നിരവധി ഭീഷണികൾക്കും സംഭവങ്ങൾക്കും ശേഷം, താൻ തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുന്നുവെന്ന് മൈക്ക് ഫ്രീർ ഇന്നലെ റിഷി സുനക്കിനെ അറിയിച്ചു.

2

63 - കാരനായ മൈക്ക് ഫ്രീർ ഒരു ദശാബ്ദത്തിലേറെയായി ഭീഷണികൾ നേരിടുന്നു. 'ജീവിച്ചിരിക്കുന്നതിൽ ഭാഗ്യം തോന്നുന്നു' എന്നാണ് സഹ ടോറി എം പിയായ സർ ഡേവിഡ് അമേസിനെ കൊലപ്പെടുത്തിയ തീവ്രവാദി അലി ഹർബി അലിയുടെ ആക്രമണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട സംഭവത്തിന് ശേഷം ഫ്രീർ പറഞ്ഞത്.

താൻ പുറത്തു പോകുമ്പോഴെല്ലാം,താൻ ടാർഗെറ്റ് ചെയ്യപ്പെടുമെന്ന ആശങ്കയിൽ, ഇനി തൻ്റെ കുടുംബത്തെ അകറ്റി നിർത്താൻ കഴിയില്ലെന്ന് ഫ്രീർ മെയിലിനോട് പറഞ്ഞു. തന്നെ കൊല്ലുക എന്ന ഉദ്ദേശത്തോടെ അലി തൻ്റെ  ഓഫീസ് സന്ദർശിച്ചുവെന്ന വിവരം പുറത്തുവന്നപ്പോൾ മുതൽ തൻ്റെ പങ്കാളി ആഞ്ചലോ പരിഭ്രാന്തനായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'മരിക്കാൻ വിധിക്കപ്പെട്ട ആൾ' എന്ന ഇമെയിൽ സന്ദേശം അദ്ദേഹത്തിന് കുറച്ച് നാൾ മുമ്പ് ലഭിച്ചിരുന്നു.

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുക എന്നത് സംഘടകരമായ തീരുമാനമാണെങ്കിലും, കുടുംബാങ്ങൾ വിഷമിക്കുന്നതിനാൽ ഈ കടുത്ത തീരുമാനം എടുക്കേണ്ടതായി വന്നു. പൊതു ജീവിതത്തിൽ എല്ലാ എം പിമാർക്കും ഒരു പരിധിവരെ ഇങ്ങനെ ഒരു തീരുമാനം എടുക്കുക പ്രയാസകരമെങ്കിലും, ആ ദിവസത്തെയും താൻ അതിജീവിക്കും എന്നാണ് എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

3

മിസ്റ്റർ ഫ്രീറിൻ്റെ തീരുമാനം സമീപ വർഷങ്ങളിൽ തുടരെ ഭീഷണികൾ നേരിടുന്ന എം പിമാരുടെ സുരക്ഷയെക്കുറിച്ച് പുതിയ ചോദ്യങ്ങൾക്ക് ഇടയാക്കും. പൊതുജീവിതത്തിൽ സോഷ്യൽ മീഡിയയുടെ വിഷലിപ്തമായ സ്വാധീനത്തെക്കുറിച്ചുള്ള ചർച്ചയും ഇത് വീണ്ടും ജ്വലിപ്പിച്ചേക്കാം.

കഴിഞ്ഞ ദശകത്തിൽ, സർ ഡേവിഡും ലേബർ എം പി ജോ കോക്സും അവരുടെ മണ്ഡലങ്ങളിൽ കൊല്ലപ്പെട്ടു. 2010 - ൽ ലേബർ പാർട്ടിയുടെ സ്റ്റീഫൻ ടിംസ്ക്ക്‌  അൽ ഖ്വയ്ദ അനുഭാവിയുടെ കുത്തേറ്റെങ്കിലും രക്ഷപ്പെട്ടു.

'സ്റ്റീഫൻ ടിംസ് നിങ്ങൾക്ക് ഒരു മുന്നറിയിപ്പായിരിക്കട്ടെ' എന്ന് മുസ്ലീംസ് എഗെയ്ൻസ്റ്റ് ക്രൂസേഡ്സ് എന്ന ഗ്രൂപ്പ് തന്നോട് പറഞ്ഞതിന്റെ അടുത്ത വർഷം തന്നെ, തനിക്ക് ഗുരുതരമായ ആദ്യത്തെ വധഭീഷണി നേരിടേണ്ടി വന്നതായി ഫ്രീയർ പറഞ്ഞു. ഗ്രൂപ്പിലെ ഒരു ഡസനോളം അനുയായികൾ നോർത്ത് ഫിഞ്ച്‌ലി പള്ളിയിൽ അദ്ദേഹം നടത്തിയ ഒരു പരിപാടി അലങ്കോലമാക്കി. ആക്രമികളിൽ ഒരാൾ ഒരാൾ അദ്ദേഹത്തെ 'അല്ലാഹുവിൻ്റെ ഭവനം മലിനമാക്കുന്ന' 'ജൂത സ്വവർഗ്ഗാനുരാഗ പന്നി' എന്ന് വിളിച്ചു അതിക്ഷേപിച്ചിരുന്നു.

തൻ്റെ കാറിൽ അവശേഷിപ്പിച്ച അശ്ലീല കുറിപ്പുകളും തന്റെ ഓഫീസിൻ്റെ വാതിൽപ്പടിയിൽ സ്ഥാപിച്ച വ്യാജ പെട്രോൾ ബോംബുകളും ഉൾപ്പെടെ നിരവധി ഭീഷണികളാണ് ഇടക്കാല വർഷങ്ങളിൽ അദ്ദേഹത്തിന് നേരിടേണ്ടി വന്നത്.

മിസ്റ്റർ ഫ്രീർ യഹൂദനല്ല എങ്കിലും ഇസ്രായേലിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ തുറന്ന കാഴ്ചപ്പാടുകളും യഹൂദ സമൂഹത്തിന് അദ്ദേഹം നൽകിപോരുന്ന ശക്തമായ പിന്തുണയും കൊണ്ടാണ് ഫ്രീറരെ യഹൂദ വിരുദ്ധർ ലക്ഷ്യമിടുന്നതിലേക്ക് നയിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്. 

4

ആറ് വർഷം മുമ്പ് ജോർജ്ജ് ഗാലോവേയുമായുള്ള ഓൺലൈൻ വഴക്കിനെത്തുടർന്ന് അദ്ദേഹം ട്വിറ്റർ ഉപേക്ഷിച്ചിരുന്നു.  മിക്ക ശനിയാഴ്ചകളിലും സെൻട്രൽ ലണ്ടനിൽ വലിയ ഫലസ്തീൻ അനുകൂല പ്രകടനങ്ങൾ നടക്കുന്നതിനാൽ, ഭീഷണിയുടെയും അക്രമത്തിന്റെയും അപകടസാധ്യത കാരണം ആ ദിവസങ്ങളിൽ തൻ്റെ ഘടകകക്ഷികളിൽ പലരും 'സെൻട്രൽ ലണ്ടനിലേക്ക് വരില്ല' എന്ന് അദ്ദേഹം പറയുന്നു.

അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല എന്ന പ്രഖ്യാപനം ഒരു ഡസനിലേറെ എം പിമാർ നടത്തിയിരുന്നു. എന്നാൽ, മിക്കവരിൽ നിന്നും വ്യത്യസ്തമായി, അദ്ദേഹം തൻ്റെ സീറ്റ് നിലനിർത്തുമെന്നാണ് പ്രീ പോൾ സർവേകൾ സൂചിപ്പിക്കുന്നത്. പ്രധാനമന്ത്രി സുനക്കിനെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്ന ഗൂഢാലോചനക്കാരുമായി തനിക്ക് ഒരു ബന്ധവും ഇല്ലെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. "പ്രധാനമന്ത്രിക്ക് വിജയിക്കാൻ കഴിയുമെന്ന് തന്നെയാണ് താൻ വിശ്വസിക്കുന്നത്" എന്നാണ് അദ്ദേഹം ഇതേ പറ്റി പ്രതികരിച്ചത്.

Advertisment