/sathyam/media/media_files/trw7DtBUNqTRUGHDoIXL.jpeg)
യുകെ: ബിഷപ്പ് ഓക്ലൻഡിലെ ഇന്ത്യൻ കൂട്ടായ്മയായ 'ബിഷപ്പ് കൂട്ടായ്മ' യുടെ ക്രിസ്തുമസ് - ന്യൂ ഇയർ ആഘോഷങ്ങൾ ജനുവരി 13 ശനിയാഴ്ച നടത്തപ്പെടുന്നു. ബിഷപ്പ് ഓക്ലൻഡിലെ മെതഡിസ്റ്റ് ചർച്ച് ഹാളിൽ വെച്ച്, ഉച്ചക്ക് 2 മണി മുതലാണ് ആഘോഷം പരിപാടികൾ സംഘടിപ്പിക്കുന്നത്.
'സാന്റ'യുടെയും 'എൽഫ്' ന്റെയും സാനിധ്യത്തിൽ ക്രിസ്മസ് കരോൾ ഗാനാലാപനത്തോടെ പരിപാടികൾക്ക് തുടക്കം കുറിക്കും. തുടർന്ന്, കുട്ടികളുടെ കലാപരിപാടികൾ, വിവിധയിനം മത്സരങ്ങൾ, ലേഡീസിന്റെയും ജന്റ്സ്സി ന്റെയും വൈവിധ്യമാർന്ന കലാവിരുന്നുകൾ തുടങ്ങിയവ നടത്തപ്പെടും.
ആഘോഷരാവിന്റെ മറ്റൊരു പ്രധാന ആകർഷണം സംഘാടകർ ഒരുക്കിയിരിക്കുന്ന DJ ആണ്. ആസ്വാദ്യകരവും, രുചികരവുമായ വിഭവങ്ങൾ ചേർന്ന ക്രിസ്മസ് ഡിന്നറും ഒരിക്കിയിട്ടുണ്ട്.
ആഘോഷ പരിപാടികൾ രാത്രി ഒൻപതുമണിയോടെ സമാപിക്കും. പരിപാടികളുടെ വിജത്തിനായി, കൂട്ടായ്മയുടെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട വിവിധ സബ് - കമ്മറ്റികളുടെ പ്രവർത്തനം ചിട്ടയായി നടന്നുവരുന്നു. പരിപാടികൾ അവതരിപ്പിക്കാൻ താല്പര്യമുള്ള ഏവർക്കും അതിനുള്ള അവസരം ഉണ്ടായിരിക്കുമെന്നും ഈ
ആഘോഷ വേളയിലേക്ക് ഏവരേയും ഹൃദ്യമായി സ്വാഗതം ചെയ്യുതായും സംഘാടകർ അറിയിച്ചു.
വേദിയുടെ വിലാസം:
മെതഡിസ്റ്റ് ചർച്ച് ഹാൾ
ബിഷപ്പ് ഓക്ലൻഡ്
DL14 6 എൻ