യു കെ: ഒരിടവേളക്ക് ശേഷം യു കെയിൽ വീണ്ടും വ്യാപകമായ മഞ്ഞ് - മഴ മുന്നറിയിപ്പുകൾ. നാല് മാതൃരാജ്യങ്ങളിലും മോശം കാലാവസ്ഥാ മുന്നറിയിപ്പുകൾ നിലവിലുണ്ട്. ഇംഗ്ലണ്ടിലെയും വെയിൽസിൻ്റെയും ചില ഉയർന്ന പ്രദേശങ്ങളിൽ 25 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ച പ്രവചിക്കുന്നു. മറ്റിടങ്ങളിൽ കനത്ത മഞ്ഞും മഴയും ഉണ്ടാകും. ഫ്ലിൻ്റ്ഷെയറിലെ 85 സ്കൂളുകളും അടച്ചു.
/sathyam/media/media_files/yWBSPayhvnQXGF3GrC4q.jpeg)
മഞ്ഞിനും ഐസിനും രണ്ട് ആംബർ കാലാവസ്ഥാ മുന്നറിയിപ്പുകൾ നിലവിലുണ്ട്. യു കെയിലുടനീളം മഴ, മഞ്ഞ് എന്നിവയ്‌ക്കായി അഞ്ച് മഞ്ഞ കാലാവസ്ഥാ മുന്നറിയിപ്പുകളും നൽകി. അവയിൽ ചിലത് വെള്ളിയാഴ്ച വരെ തുടരും.
ഇംഗ്ലണ്ടിലെയും വെയിൽസിലെയും ചില ഭാഗങ്ങളിൽ ആംബർ അലെർട്ടും ഇംഗ്ലണ്ട്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ യെല്ലോ അലേർട്ടും നൽകിയിട്ടുണ്ട്.
/sathyam/media/media_files/e2o2RQtnLz84FQy0r3Y2.jpeg)
റോഡ് മാർഗമുള്ള യാത്രയിൽ കാലതാമസം നേരിടാനും ചില വാഹനങ്ങൾ കുടുങ്ങിപ്പോകാനും സാധ്യതയുണ്ട്. വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. റെയിൽ യാത്രയിൽ കാലതാമസങ്ങളും ട്രെയിൻ റദ്ദാക്കലുകൾക്കും സാധ്യതയുണ്ട്.
മോശം കാലാവസ്ഥ മൂലം നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ട്, നോർത്ത് വെസ്റ്റ് ഇംഗ്ലണ്ട്, വെയ്ൽസ്, വെസ്റ്റ് മിഡ്‌ലാൻഡ്സ്, യോക്ക്ഷയർ, ഹംമ്പർ, നോർത്തേൺ സ്ട്രാറ്റ്ക്‌ളൈഡ് തുടങ്ങിയ സ്ഥലങ്ങളിൽ റെയിൽ ഗാതാഗതം തടസ്സപ്പെടാനുള്ള സാധ്യത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പല സ്ഥലങ്ങളിലും മോശം കാലാവസ്ഥ വൈദ്യുതി തടസ്സങ്ങൾക്ക് കാരണമാകും, മൊബൈൽ ഫോൺ കവറേജിനെയും ബാധിച്ചേക്കാം.
/sathyam/media/media_files/3rvg3lWIPYgXKJy7TXDb.jpeg)
സ്‌കോട്ട്‌ലൻഡിലെ സെൻട്രൽ, ടെയ്‌സൈഡ്, ഫൈഫ്, സൗത്ത് വെസ്റ്റ് സ്കോട്ട്ലൻഡ്, ലോത്തിയൻ അതിർത്തികൾ, സ്ട്രാറ്റ്ക്‌ളൈഡ് തുടങ്ങിയ ഭാഗങ്ങളിൽ വ്യാഴാഴ്ച വൈകുന്നേരം 6 മണി മുതൽ വെള്ളിയാഴ്ച വൈകുന്നേരം 3 മണി വരെ മഞ്ഞുവീഴ്ച മുലമുള്ള യെല്ലോ അലേർട്ട് നൽകി.
യെല്ലോ അലെർട്ടുകൾ പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളിൽ, ഏതാനും വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറുന്നതിനും, ചില സ്ഥലങ്ങളിൽ വെള്ളപ്പൊക്കത്തിനും സാധ്യതയും നിലനിൽക്കുന്നു. റോഡുകളിൽ വെള്ളം തളം കെട്ടിനിൽക്കുന്ന അവസ്ഥയും ഉണ്ടാകാം.
മറ്റെല്ലാ പ്രദേശങ്ങളിലെയും മുന്നറിയിപ്പ് കാലയളവ് വെള്ളിയാഴ്ച അവസാനിക്കുമ്പോൾ, സ്കോട്ട്‌ലൻഡിലെ സെൻട്രൽ, ടെയ്‌സൈഡ്, ഫൈഫ്, ഗ്രാമ്പിയൻ, ഹൈലാൻഡ്‌സ്, എയ്‌ലിൻ സിയാർ, ഓർക്നെ & ഷെട്ലാൻഡ്, സ്ട്രാത്ത്ക്ലൈഡ് എന്നീ ഭാഗങ്ങളിൽ വെള്ളിയാഴ്‌ച വൈകുന്നേരം 3 മണി മുതൽ ശനിയാഴ്ച വൈകുന്നേരം 6 മണി വരെ മഞ്ഞുവീഴ്ചയും തുടരും മഞ്ഞുവീഴ്ചയെ തുടർന്നുള്ള യെല്ലോ അലെർട്ടും തുടരും.