യുക്മ നേർത്ത് വെസ്റ്റ് റീജിയൺ കലാമേള രജിസ്ടേഷൻ ആരംഭിച്ചു

New Update
ukma

യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേളക്കുള്ള രജിസ്‌ട്രേഷൻ ആവേശകരമായ രീതിയിൽ പുരോഗമിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. ഒക്ടോബർ 14 ന് ബോൾട്ടണിൽ വച്ച് നടക്കുന്ന  യുക്മ റീജിയണൽ കലാമേളയിൽ പങ്കെടക്കുവാൻ അംഗ അസോസിയേഷനുകൾ മുഖാന്തിരം മാത്രമായിരിക്കും രജിസ്ട്രേഷൻ സാധിക്കുകയുള്ളൂ. മൽസരാർത്ഥികൾക്ക് രജിസ്റ്റർ ചെയ്യാൻ തങ്ങളുടെ അംഗ അസ്സോസിയേഷൻ സെക്രട്ടറിയെ ബന്ധപ്പെടേണ്ടതാണ്.  കലാമേളയുടെ രജിസ്‌ട്രേഷൻ ഒക്ടോബർ  8 ന് അവസാനിക്കും. 

Advertisment

യുക്മ നോർത്ത് വെസ്റ്റ് കലാമേളയുടെ ലോഗോ ഡിസൈൻ ചെയ്തു ക്ലിക്ക്2ബ്രിംങ് ഗ്രോസറീസ് മാഞ്ചസ്റ്റർ നൽകുന്ന സമ്മാനത്തിനർഹനായിരിക്കുന്നത് പ്രസ്റ്റണിൽ നിന്നുള്ള ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൺ അസോസിയേഷൻ അംഗവുമായ റിച്ചു എബ്രഹാം ആണ്. വിജയിക്കുള്ള സമ്മാനം കലാമേള വേദിയിൽ വെച്ച് നൽകുന്നതായിരിക്കും. 

നോർത്ത് വെസ്റ്റിലെ പതിനഞ്ചോളം അസോസിയേഷനുകൾ മാറ്റുരക്കുന്ന കലയുടെ മാമാങ്കത്തിന് തിരശ്ശീല ഉയരാൻ ഇനി ആഴ്ചകൾ മാത്രമാണ് ബാക്കിയുള്ളത്. കലാമേളക്കുള്ള കേറ്ററിംഗ്, സൗണ്ട് സിസ്റ്റം തുടങ്ങിയവക്കുള്ള ക്വട്ടേഷൻ നൽകുവാൻ താൽപര്യം ഉള്ളവർ റീജിയണൽ ട്രഷറർ ബിജു മൈക്കിളിനെ (07446893614)  ബന്ധപ്പെടേണ്ടതാണ്.

കലാമേള സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് കലാമേള കോർഡിനേറ്റർ സനോജ് വർഗ്ഗീസിനെ (07411300076) ബന്ധപ്പെടേണ്ടതാണ്.  റീജിയണൽ കലാമേള വിജയികൾക്ക് നവംബർ 4ന് ചെൽറ്റൻഹാമിൽ നടക്കുന്ന നാഷണൽ  കലാമേളയിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കുന്നതുമാണ്. 

യുക്മ നോർത്ത് വെസ്റ്റ് റീജിയൻ കലാമേള വൻ വിജയമാക്കുവാൻ നാഷണൽ, റീജിയണൽ ഭാരവാഹികൾ ഒറ്റക്കെട്ടായി പരിശ്രമിക്കുകയാണ്. യുക്മ നോർത്ത് വെസ്റ്റ് റീജിയൺ കലാമേളയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡൻ്റ് ബിജു പീറ്റർ, സെക്രട്ടറി ബെന്നി ജോസഫ് എന്നിവർ അറിയിച്ചു.

Advertisment