ലിങ്കൺഷെയറിൽ കനാലിലേക്ക് കാർ മറിഞ്ഞ് മരിച്ചവരെ തിരിച്ചറിഞ്ഞു; 16 കാരനായ യുവ ഫുട്ബോളർ കാമറൂൺ വാൽഷ് അദ്ദേഹത്തിന്റെ 40 കാരനായ പിതാവ് ഡേവ് വാൽഷ് എന്നിവരാണ് മരിച്ചതായാണ് സ്ഥിതീകരിച്ചത്

New Update
1

ലിങ്കൺഷെയർ:  ലിങ്കൺഷെയറിൽ കനാലിലേക്ക് കാർ മറിഞ്ഞ് മരിച്ചവരെ തിരിച്ചറിഞ്ഞു. ഇവരിൽ കൗമാരകാരൻ  പതിനാറുകാരനായ യുവ ഫുട്ബോൾ താരം കാമറൂൺ വാൽഷും മറ്റൊരാൾ അദ്ദേഹത്തിന്റെ നാൽപതുകാരനായ പിതാവ് ഡേവ് വാൽഷുമാണെന്നുമാണ് സ്ഥിതീകരിച്ചത്. 

Advertisment

2

ശനിയാഴ്ചയാണ് ഇവർ സഞ്ചരിച്ചിരുന്ന നീല മെഴ്‌സിഡസ് 300 കാർ ഗ്രിംസ്‌ബിക്ക് ലൗത്ത് കനാലിനരികിലൂടെ പോകുന്ന ടെറ്റ്‌നി ലോക്ക് റോഡിലൂടെ സഞ്ചരിക്കവെ, റോഡിൽ നിന്ന് തെന്നി കാനലിലേക്ക് മറിഞ്ഞു അപകടമുണ്ടായത്. 

മരണപ്പെട്ട പതിനാറുകാരനായ കാമറൂൺ വാൽഷ് ഗ്രിംസ്‌ബി ടൗൺ ക്ലബ്ബിലെ യൂത്ത് ടീം അംഗമായിരുന്നു.

Advertisment