യുകെ: എഴുപത്തഞ്ചാമാത് റിപ്പബ്ലിക് ദിനമാഘോഷിക്കുന്ന ഇന്ത്യയിലെ ജനങ്ങളെ അഭിനന്ദിച്ച ചാൾസ് രാജാവ്. ലോകത്തിലെ ഏറ്റവും വലിയ വെല്ലുവിളികളെ നേരിടാൻ യു കെയും ഇന്ത്യയും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ പ്രസിഡൻ്റ് ദ്രൗപതി മുർമുവിന് അയച്ച സന്ദേശ ത്തിൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള "അടുത്ത ബന്ധം" താൻ വിലമതിക്കുന്നുവെന്നും ബ്രിട്ടീഷ് രാജാവ് കൂട്ടിച്ചേർത്തു: "കോമൺവെൽത്തിൻ്റെ ഈ സവിശേഷമായ എഴുപത്തിയഞ്ചാം വാർഷികത്തിലും ഞങ്ങളുടെ ബന്ധം തഴച്ചുവളരുമെന്ന് എനിക്ക് ഉറപ്പുണ്ട്. നമ്മെ ഒന്നിപ്പിക്കുന്ന ശാശ്വത മൂല്യങ്ങളുടേയും അഭിലാഷങ്ങളുടെയും ഉചിതമായ ഓർമ്മപ്പെടുത്തൽ" അദ്ദേഹം കുറിച്ചു.
ലോകത്തിലെ ഏറ്റവും സമ്മർദ്ദകരമായ ആഗോള വെല്ലുവിളികളെ നേരിടാൻ നമ്മുടെ രാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എല്ലാ കോമൺവെൽത്ത് അംഗങ്ങളും വർഷാവസാനം സമോവയിൽ ഒത്തുചേരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞുവെന്നു ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷൻ അതിൻ്റെ ഔദ്യോഗിക എക്സ് ഹാൻഡിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ പറയുന്നു.