/sathyam/media/media_files/RPP5Cl9J0LbjGW8UgQgP.jpeg)
ലണ്ടന്‍: ബെഡ്‌ഫോര്‍ഡ്‌ഷെയര്‍ വെസ്റ്റണിങ്ങിലെ പ്രശസ്ത ഗൈനക്കോളജി കൺസൾട്ടന്റും ഗൾഫ് രാജ്യങ്ങളിലടക്കം വ്യക്തിമുദ്ര പതിപ്പിച്ച മലയാളി ഡോക്ടര്‍ ശ്രീമതി. ആനി ഫിലിപ്പ് ലണ്ടനിൽ (65) നിര്യാതയായി. ഏറെക്കാലമായി അർബുദ രോഗത്തിന് ചികില്‍സയിലായിരുന്നു.സംസ്‌കാരം പിന്നീട് യുകെയിൽ വെച്ച് നടത്തും.
തിരുവനന്തപുരം കുമാരപുരം കോട്ടോമണ്ണില്‍ ഫിലിപ്പ് വില്ലയില്‍ കുടുംബാംഗമാണ് ആനി ഫിലിപ്പ്. ഭര്‍ത്താവ്: ഡോ. ഷംസ് മൂപ്പന്‍ (ഓര്‍ത്തോഡോണ്ടിസ്റ്റ്) മക്കള്‍: ഡോ. ഏബ്രഹാം തോമസ് (യുകെ), ഡോ. ആലീസ് തോമസ് (യുകെ).
ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് (ലുധിയാന) നിന്നാണ് ആനി ഫിലിപ്പ് എംബിബിഎസും എംഡിയും പാസായത്. തുടര്‍ന്ന് യുകെയിൽ കൺസൻട്ടൻറ്റ് പരിശീലനം പൂർത്തിയാക്കി.
ഇന്ത്യ, സൗദി അറേബ്യ, ദുബായ് എന്നിവിടങ്ങളിലെ നീണ്ട സേവനത്തിന് ശേഷമാണ് ഡോ. ആനി ഫിലിപ്പ് യുകെയിൽ എത്തിയത്. തുടര്‍ന്ന് ലണ്ടനിലെ പ്രഗത്ഭരായ ഗൈനക്കോളജിസ്റ്റുകളിൽ ഒരാളായി മാറി. ആനി ഫിലിപ്പിന്റെ പ്രാഗൽഭ്യത്തിനും മെഡിക്കൽ പ്രൊഫഷനോടുള്ള ആത്‍മാർത്ഥതയ്ക്കുമുള്ള മകുടോദാഹരണമാണ് അവർ കരസ്തമാക്കിയ MRCOG, FRCOG, MFSRH, BSCCP ബിരുദങ്ങൾ.