ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ തിരിച്ചെത്തുന്നത് ബ്രിട്ടന് രാഷ്ട്രീയ ഭീഷണി:  യു കെ രഹസ്യാന്വേഷണ വിഭാഗം മുൻ മേധാവി; യു എസ് തിരഞ്ഞെടുപ്പ്‌ അടുത്തിരിക്കെ, റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി ട്രംപ് മുൻനിരയിൽ തുടരുന്നതിനിടയിൽ നടത്തിയ പ്രസ്താവന പുതിയ രാഷ്ട്രീയ മാനങ്ങൾക്ക് വഴി തെളിക്കും

New Update
33

ലണ്ടൻ: ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ തിരിച്ചെത്തുന്നത് ബ്രിട്ടന് രാഷ്ട്രീയ ഭീഷണി ഉയർത്തുമെന്ന് യു കെ രഹസ്യാന്വേഷണ വിഭാഗം മുൻ മേധാവി മുന്നറിയിപ്പ് നൽകി. സ്കൈ ന്യൂസിന്റെ സൺഡേ മോർണിംഗിനോട് സംസാരിക്കാവേ ആയിരിന്നു യു കെ രഹസ്യാന്വേഷണ വിഭാഗം മുൻ മേധാവി സർ റിച്ചാർഡ് ഡിയർലോവ് ഈ കാര്യം വ്യക്തമായിയത്.

Advertisment

യുഎസ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി ട്രംപ് മുൻനിരയിൽ തുടരുന്നതിനിടയിലാണ് സർ റിച്ചാർഡിന്റെ പ്രസ്താവന എന്നതും ശ്രദ്ധ്യേയമാണ്.

ട്രംപ് തിടുക്കത്തിൽ പ്രവർത്തിക്കുകയും അറ്റ്ലാന്റിക് സഖ്യത്തെ തകർക്കുകയും ചെയ്താൽ, അത് യു കെയെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണെന്നും അദ്ദേഹം പറയുന്നു. 

29 യൂറോപ്യൻ രാജ്യങ്ങൾ, രണ്ട് വടക്കേ അമേരിക്കൻ രാജ്യങ്ങൾ ചേർന്ന സഖ്യത്തിന്റെ ദീർഘകാല വിമർശകനാണ് ട്രംപ്. എന്നാൽ, അദ്ദേഹം അധികാരം വിട്ടതിന് ശേഷം, ഉക്രെയ്നിലെ യുദ്ധത്തിനിടയിൽ നാറ്റോ ലോക വേദിയിൽ കൂടുതൽ പ്രാധാന്യമർഹിക്കുന്നു.  നിലവിലെ പ്രസിഡന്റ് ജോ ബൈഡൻ അതിന് പിന്തുണ നൽകി.

വരാനിരിക്കുന്ന വർഷത്തിൽ യു കെ ശ്രദ്ധിക്കേണ്ട വലിയ ഭീഷണികൾ എന്താണെന്ന് ചോദിച്ചപ്പോൾ, സർ റിച്ചാർഡ് ഡിയർലോവ് ആദ്യം ഉക്രെയ്നിലേക്കും പിന്നീട് ചൈനയുടെ 'ദീർഘകാല പെരുമാറ്റ'ത്തിലേക്കും ആണ് വിരൽ ചൂണ്ടിയത്.

Advertisment