ഗർഷോം ടി വി യും ലണ്ടൻ അസാഫിയൻസും  ചേർന്നൊരുക്കുന്ന  ക്രിസ്മസ് കരോൾ ഗാനമത്സരം ജോയ് ടു ദി വേൾഡിന്റെ  ആറാം പതിപ്പ് ഡിസംബർ 9 ന് കവൻട്രിയിൽ

New Update
v

കവൻട്രി:  യു കെയിലെ വിവിധ ഗായക സംഘങ്ങളെ അണിനിരത്തിക്കൊണ്ട്  ഗർഷോം ടി വി യും ലണ്ടൻ അസാഫിയൻസും ചേർന്ന് കഴിഞ്ഞ അഞ്ചു  വർഷങ്ങളായി നടത്തിവരുന്ന ക്രിസ്‌മസ്‌ കരോൾ ഗാനമത്സരത്തിന്റെ ആറാം പതിപ്പ് 2023 ഡിസംബർ 9 ശനിയാഴ്ച കവൻട്രിയിൽ വച്ചു നടത്തപ്പെടുന്നു. കവെൻട്രി വില്ലൻ ഹാൾ സോഷ്യൽ ക്ളബിൽ ഉച്ചയ്ക്ക് 12 മണി മുതൽ  സംഘടിപ്പിക്കുന്ന കരോൾ  ഗാന മത്സരം വിവിധ ക്രിസ്തീയ സഭകളുടെയും ഗായകസംഘങ്ങളുടേയും   ഒത്തുചേരലിനു വേദിയാകും. പരിപാടിയിൽ യുകെയിലെ വിവിധ ക്രിസ്തീയ സഭാസമൂഹങ്ങളുടെ ആത്മീയനേതാക്കൾ ആശംസകൾ അർപ്പിച്ചു സംസാരിക്കും. കരോൾ ഗാന മത്സരങ്ങൾക്ക് ശേഷം ലണ്ടൻ അസാഫിയൻസ്  അവതരിപ്പിക്കുന്ന ലൈവ് ഗാനമേളയും നടക്കും. യുകെയിലെ പ്രശസ്ത ഗായകരും സംഗീതജ്ഞരും പരിപാടിയിൽ പങ്കെടുക്കും. 

Advertisment

മുൻവർഷങ്ങളിലേതുപോലെ തന്നെ  തന്നെ കരോൾ ഗാന മത്സരത്തിൽ  വിജയികളാകുന്നവരെ കാത്തിരിക്കുന്നത് അത്യാകർഷകങ്ങളായ ക്യാഷ് അവാർഡുകളും ട്രോഫികളുമാണ്. ഒന്നാം സമ്മാനമായി 1000  പൗണ്ടും, രണ്ടാം സമ്മാനമായി  500 പൗണ്ടും, മൂന്നാം സമ്മാനമായി 250  പൗണ്ടുമാണ് വിജയിക്കുന്ന ടീമുകൾക്ക് ലഭിക്കുക. 

കൂടുതൽ ക്വയർ ഗ്രൂപ്പുകളുടെ  പങ്കാളിത്തത്തോടെ ഇത്തവണത്തെ മത്സരവും മികവുറ്റതാക്കുവാനാണ് സംഘാടകർ ശ്രമിക്കുന്നത്.  കരോൾ സന്ധ്യയോടനുബന്ധിച്ച് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി പ്രത്യേക ക്രമീകരണങ്ങളും, രുചികരമായ കേക്ക്, ഫുഡ് സ്റ്റാളുകളും ക്രമീകരിച്ചിട്ടുണ്ട്. യുകെയിലെ വിവിധ ഗായകസംഘങ്ങളുടെയും ക്വയർ ഗ്രൂപ്പുകളുടെയും, ചർച്ചുകളുടെയും സഹകരണത്തോടെ നടത്തപ്പെടുന്ന  ഈ സംഗീത മത്സരം കണ്ടാസ്വദിക്കുന്നതിനായി എല്ലാ സംഗീതപ്രേമികളെയും കവൻട്രിയിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

Venue  Address: Willenhall Social Club, Robinhood Road, Coventry, CV3 3BB
Contact numbers: 07958236786  / 07828456564  /  07720260194 

Advertisment