ലണ്ടന്‍ : സെന്റ് ജോണ്‍ സിറോ മലബാര്‍ മിഷൻ ചെസ്റ്റര്‍ഫീല്‍ഡിന്റെ നേതൃത്വത്തില്‍ വാർഷിക ധ്യാനം നടത്തപ്പെടും. മൂന്ന് ദിവസത്തെ വാര്‍ഷിക ധ്യാനം ചെസ്റ്റര്‍ഫീല്‍ഡ് അനന്‍സിയേഷന്‍ പള്ളിയില്‍ വച്ച് ഫെബ്രുവരി 9,10,11 (വെള്ളി, ശനി, ഞായര്‍) വൈകുന്നേരം 4 മണി മുതല്‍ 9 മണി വരെ ആണ് ക്രമീകരിച്ചിരിക്കുന്നത്. വാർഷിക ധ്യാനത്തിന് ഫാ. സക്കറിയാസ് എടാട്ട് വി സി നേതൃത്വം നൽകും.
ധ്യാനം നടക്കുന്ന എല്ലാ ദിവസങ്ങളിലും വിശുദ്ധ കുര്‍ബാനയും, കുമ്പസാരവും ഉണ്ടായിരിക്കുന്നതാണെന്ന് ഫാദര്‍ ജോബി ഇടവഴിക്കലും കമ്മിറ്റി അംഗങ്ങളും അറിയിച്ചു.
ധ്യാന വേദി:
Annunciation Church
2, Spencer Street
Chesterfield S40 4SD