/sathyam/media/media_files/JoHxUNUTMmbdEdOw5NLE.jpeg)
പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്ന കാര്യം ബ്രിട്ടൻ പരിഗണിക്കുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൂൺ. സമാധാന ഒത്തുതീർപ്പ് കൊണ്ടുവരുന്നതിനുള്ള യോജിച്ച ശ്രമങ്ങളുടെ ഭാഗമായാണ് പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നത് ബ്രിട്ടൻ പരിഗണിക്കുക എന്നും കാമറൂൺ വ്യക്തമാക്കി.
ഒരു സുപ്രധാന നയതന്ത്ര നിമിഷത്തെ അടയാളപ്പെടുത്തുന്ന, ദ്വിരാഷ്ട്ര പ്രശ്ന പരിഹാരം കൊണ്ടുവരാൻ ഈ നീക്കം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ ഈ ആശയം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൽ നിന്ന് കടുത്ത എതിർപ്പ് നേരിടുന്നു.
ഫലസ്തീനികൾ "ഒരു രാഷ്ട്രീയ ചക്രവാളം ഉണ്ടായിരിക്കണം, അതുവഴി ദ്വിരാഷ്ട്ര പരിഹാരത്തിലേക്ക് തടസമില്ലാത്ത പുരോഗതി ഉണ്ടാകുമെന്ന് അവർക്ക് കാണാൻ കഴിയും" തിങ്കളാഴ്ച രാത്രി ലണ്ടനിലെ ഒരു സ്വീകരണ ചടങ്ങിൽ പങ്കെടുത്തുകൊണ്ട് കാമറൂൺ പറഞ്ഞു.
കഴിഞ്ഞയാഴ്ച ജറുസലേമിൽ നടന്ന കൂടിക്കാഴ്ചയിൽ ഇസ്രായേൽ, പലസ്തീൻ ജനങ്ങൾക്ക് സമാധാനം കൊണ്ടുവരാനുള്ള ദ്വിരാഷ്ട്ര പരിഹാരത്തിന് വിദേശകാര്യ സെക്രട്ടറി നെതന്യാഹുവിനെ പ്രേരിപ്പിച്ചിരുന്നു.
ഈ നിർദ്ദേശത്തിന് പിന്തുണ നേടാനുള്ള യു എസ് ഉൾപ്പെടെയുള്ള സഖ്യകക്ഷികളുടെ ശ്രമങ്ങൾ നെതന്യാഹു നിരസിച്ചു, ഇത് "ഇസ്രായേൽ രാഷ്ട്രത്തെ അപകടത്തിലാക്കും" എന്നാണ് അദ്ദേഹം പ്രതികരിച്ചത്.
എന്നാൽ ഐക്യരാഷ്ട്രസഭയിൽ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നത് പരിഗണിക്കുന്നതിലൂടെ യു കെയ്ക്കും സഖ്യകക്ഷികൾക്കും എങ്ങനെ സമ്മർദ്ദം വർദ്ധിപ്പിക്കാമെന്ന് തിങ്കളാഴ്ചത്തെ തൻ്റെ പ്രസംഗത്തിൽ കാമറൂൺ വിശദീകരിച്ചു.
“ഒരു പലസ്തീൻ രാഷ്ട്രം എങ്ങനെയായിരിക്കുമെന്ന് ഞങ്ങൾ നിർണ്ണയിക്കാൻ തുടങ്ങണം. അത് എന്ത് ഉൾക്കൊള്ളും, എങ്ങനെ പ്രവർത്തിക്കും, അങ്ങനെ സംഭവിക്കുമ്പോൾ, ഞങ്ങൾ, സഖ്യകക്ഷികളോടൊപ്പം, ഐക്യരാഷ്ട്രസഭയിൽ ഉൾപ്പെടെ ഒരു ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്ന വിഷയം പരിശോധിക്കും. ഈ പ്രക്രിയ മാറ്റാനാവാത്തതാക്കാൻ സഹായിക്കുന്ന കാര്യങ്ങളിൽ ഒന്നായിരിക്കാം ഇത്" വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.
സമയമാകുമ്പോൾ ബ്രിട്ടൻ അത്തരമൊരു നീക്കം പരിഗണിക്കുമെന്നാണ്
ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നതിനെ കുറിച്ച് സമ്മർദം ചെലുത്തിയ പ്രധാനമന്ത്രി കഴിഞ്ഞ ആഴ്ച പാർലമെൻ്റിൽ പറഞ്ഞത്.
നവംബറിൽ വിദേശകാര്യ സെക്രട്ടറിയായി നിയമിതനായ ശേഷം, സംഘർഷങ്ങൾക്ക് അയവു വരുത്തുന്നതിനായി കാമറൂൺ ഈ ആഴ്ച തൻ്റെ നാലാമത്തെ മിഡിൽ ഈസ്റ്റ് സന്ദർശനം നടത്തും.
ഇസ്രായേൽ - ഹമാസ് യുദ്ധം വിശാലമായ സംഘർഷത്തിലേക്ക് നീങ്ങുന്നത് തടയാൻ നയതന്ത്രപരമായി പ്രവർത്തിക്കാൻ ശ്രമിക്കുന്നതിനാൽ ഗാസയിലെ സംഘർഷത്തിന് ഉടനടി വിരാമമിടും.
വാരാന്ത്യത്തിൽ ജോർദാനിൽ ഇറാൻ പിന്തുണയുള്ള മിലിഷ്യ നടത്തിയ ആക്രമണത്തിൽ മൂന്ന് യുഎസ് സൈനികർ കൊല്ലപ്പെടുകയും ഡസൻ പേർക്ക് പരിക്കേൽക്കുകയും ചെയ്തത് ടെഹ്‌റാനുമായുള്ള പാശ്ചാത്യ ഏറ്റുമുട്ടലിനെക്കുറിച്ചുള്ള പുതിയ ആശങ്കകൾക്ക് കാരണമായി.
യെമൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇറാൻ പിന്തുണയുള്ള വിമത ഗ്രൂപ്പായ ഹൂതികൾ അടുത്ത നാളുകളിൽ സുപ്രധാന ആഗോള വ്യാപാര പാതയിലൂടെ സഞ്ചരിക്കുന്ന വാണിജ്യ ഷിപ്പിംഗ് ലക്ഷ്യമിടാൻ തുടങ്ങിയതിന് ശേഷം യു കെയും യു എസും മറ്റ് സഖ്യകക്ഷികളും ചെങ്കടലിൽ നിരീക്ഷണം ആരംഭിച്ചിരുന്നു.
യു എസും യു കെയും വിമതർക്കെതിരെ രണ്ടാം റൗണ്ട് സംയുക്ത ആക്രമണം നടത്തിയെങ്കിലും, ഹൂതി മിസൈലുകളെ തടയാൻ അത് പര്യാപ്തമായിരുന്നില്ല എന്നാണ് വിലയിരുത്തൽ.
യെമൻ ആസ്ഥാനമായുള്ള ഗ്രൂപ്പ് കഴിഞ്ഞ വെള്ളിയാഴ്ച oru ബ്രിട്ടീഷ് ഓയിൽ ടാങ്കർ അഗ്നിക്കിരയാക്കിയിരുന്നു. കൂടാതെ, ചെങ്കടലിൽ നിലയുറപ്പിച്ച റോയൽ നേവി ഡിസ്ട്രോയറായ എച്ച്എംഎസ് ഡയമണ്ടിന് നേരെയും ആക്രമണ ശ്രമം ഉണ്ടായി.
മിഡിൽ ഈസ്റ്റിലേക്ക് മടങ്ങുന്നതിന് മുമ്പ് കാമറൂൺ പറഞ്ഞു: “ഹൂത്തികൾ ചെങ്കടലിൽ കപ്പലുകൾ ആക്രമിക്കുന്നത് തുടരുന്നു, ജീവൻ അപകടത്തിലാക്കുന്നു, യെമൻ ജനതയ്ക്ക് സുപ്രധാന സഹായം ലഭിക്കാൻ കാലതാമസം വരുത്തുന്നു, ആഗോള വ്യാപാരത്തെ തടസ്സപ്പെടുത്തുന്നു. ഗാസയിലെ സംഘർഷം അതിർത്തികൾ കടന്ന് മേഖലയിലെ മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിക്കുന്ന അപകടസാധ്യത ഞങ്ങൾക്ക് അവഗണിക്കാനാവില്ല".
“അത് സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യും. ഗാസയിൽ, ബന്ദികളെ സഹായിക്കുവാനും പുറത്തുപോകാൻ അനുവദിക്കുന്നതിനും അടിയന്തരമായുള്ള താൽക്കാലിക വെടിനിർത്തൽ അനിവാര്യമാണ്" അദ്ദേഹം പറഞ്ഞു.
സുസ്ഥിരമായ വെടിനിർത്തലിന് വേണ്ടി സമ്മർദ്ദം ചെലുത്താൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യാൻ ഒരുക്കമാണ് എന്നും, അത് സംഭവിക്കുന്നുവെന്ന് ഉറപ്പാക്കാൻ മേഖലയിലെ രാജ്യങ്ങളുമായുള്ള ത ങ്ങളുടെ ഇടപഴകൽ ശക്തമാക്കുകയുമാണെന്നാണ് വിദേശകാര്യ ഓഫീസ് പ്രസ്ഥാവിച്ചിരിക്കുന്നത്.