Advertisment

ട്രാൻസ്‌ജെൻഡർ പരിഹാസത്തിൽ മാപ്പ് പറയാൻ വിസമ്മതിച്ച് സുനക്; താൻ പറഞ്ഞത് എല്ലാവർക്കും വ്യക്തം എന്നും പ്രധാനമന്ത്രി; പരാമർശം "അപമാനകരവും തികച്ചും മനുഷ്യത്വരഹിതവും" എന്ന് കൊല്ലപ്പെട്ട 16 - കാരി ട്രാൻസ്‌ജൻഡറിന്റെ പിതാവ്

New Update
33

യു കെ: വിവാദങ്ങൾ ഒന്നൊഴിയാതെ പിന്തുടരുമ്പോഴും തന്റെ നിലപാടിൽ ഉറച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. അടുത്തിടെ കൊല്ലപ്പെട്ട 16 വയസുള്ള ട്രാൻസ്‌ജൻഡർ ബ്രിയാന ഗെയുടെ കുടുംബം ഉയർത്തിയ വിവാദത്തിലാണ് സുനക് ഇപ്പോൾ പെട്ടിരിക്കുന്നത്. 

Advertisment

ട്രാൻസ്‌ജെൻഡറുകളെക്കുറിച്ച്  പ്രധാനമന്ത്രി നടത്തിയ തമാശക്ക്, അദ്ദേഹം മാപ്പ് പറയണമെന്ന് ബ്രിയാന ഗെയുടെ പിതാവ് പ്രസ്ഥാപിച്ചിരുന്നു. എങ്കിലും മാപ്പ് പറയാൻ ഋഷി സുനക് വിസമ്മതിക്കുകയാണ് ഉണ്ടായത്.

1

ബ്രിയാനയുടെ അമ്മ എസ്തർ ഗെ പാർലമെൻ്റിൽ സന്നിഹിതയായിരിക്കുമ്പോഴാണ് സുനക്, ലേബർ നേതാവ് സർ കെയ്ർ സ്റ്റാർമറിനെ ലക്ഷ്യം വെച്ച് "ഒരു സ്ത്രീയെ നിർവചിക്കുന്നതിൽ" സ്റ്റാർമർ വാഗ്ദാനങ്ങൾ ലംഘിച്ചുവെന്ന് പറഞ്ഞത്. ഈ സംഭവത്തിൽ പ്രധാനമന്ത്രി പരക്കെ വിമർശിക്കപ്പെട്ടു. ബ്രിയാനയുടെ കുടുംബം ഈ സംഭവം ഏറെ വൈകാരികമായി ഏറ്റെടുക്കുകയാണുണ്ടയായത്‌. 

ബ്രയന്നയുടെ പിതാവ് പീറ്റർ സ്പൂണർ, സുനക്കിൻ്റെ പരാമർശങ്ങൾ "അപമാനകരവും തികച്ചും മനുഷ്യത്വരഹിതവും" എന്നാണ് ഇന്നലെ സ്കൈ ന്യൂസിനോട് പ്രതികരിച്ചത്. പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

6

ഇന്ന് മാപ്പ് പറച്ചിൽ ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഋഷി സുനക് പറഞ്ഞ മറുപടി ഇതാണ്: "ഞാൻ പറഞ്ഞത് നോക്കുകയാണെങ്കിൽ, കീർ സ്റ്റാർമറിൻ്റെ നിലപാടുകളിൽ നിന്നെല്ലാം അദ്ദേഹം നടത്തിയ യു - ടേണുകളുടെ ട്രാക്ക് റെക്കോർഡിനെക്കുറിച്ച് എനിക്ക് വളരെ വ്യക്തമായിരുന്നു, കാരണം അദ്ദേഹത്തിന് ഒരു പ്ലാൻ ഇല്ല. ലേബർ പാർട്ടിയും കെയർ സ്റ്റാർമറും തങ്ങളുടെ കൈയൊപ്പ് ചാർത്തുന്ന സാമ്പത്തിക ഹരിത ചെലവ് നയത്തിൽ മാറ്റം വരുത്താൻ പദ്ധതിയിടുന്നതായുള്ള ഇന്നത്തെ റിപ്പോർട്ടുകൾ തന്നെ ഈ കാര്യങ്ങൾ തെളിയിക്കുന്നു. അത് ഞാൻ ഉന്നയിക്കുന്ന കാര്യം പ്രകടമാക്കുന്നു. പ്രധാന കാര്യങ്ങളുടെ മുഴുവൻ ശ്രേണിയിലും സ്ഥിരമായി മനസ്സ് മാറ്റിയ ഒരാളാണ് കീർ സ്റ്റാർമർ.

Advertisment