പലിശ നിരക്കിൽ മാറ്റം വരുത്താതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്;  5.25% - ൽ നിരക്ക് തുടരുന്നത് തുടർച്ചയായി നാലാം തവണ; പണപ്പെരുപ്പം 4% - ത്തിൽ

New Update
2

ലണ്ടൻ: തുടർച്ചയായി നാലാം തവണയും രാജ്യത്തെ അടിസ്ഥാന പലിശ നിരക്ക് 5.25% ആയി തുടരും. മോണിറ്ററി പോളിസി കമ്മിറ്റിയുടെ (എംപിസി) കഴിഞ്ഞ നാല് യോഗങ്ങളിലും അടിസ്ഥാന നിരക്ക്  5.25% - ൽ പിടിച്ചു നിർത്തുന്നതിനുള്ള തീരുമാനമാണ് കൈകൊണ്ടത്. മോർട്ഗേജ് ക്രെഡിറ്റ്‌ കാർഡ് ഉടമകൾക്ക് തങ്ങളുടെ തിരിച്ചടവ് തുകയിൽ മാറ്റം ഒന്നും വരാൻ സാധ്യത ഇല്ല എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

Advertisment

1

ചരിത്രത്തിൽ ആദ്യമായി മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) മൂന്നായി തിരിഞ്ഞുള്ള അഭിപ്രായപ്രകടനങ്ങൾക്ക്‌ സാക്ഷിയായി. ഒരംഗം നിരക്ക് കുറയ്ക്കണമെന്ന് അഭിപ്രായപ്പെട്ടു. എന്നാൽ ഭൂരിഭാഗം അംഗങ്ങളും നിരക്കിൽ മാറ്റം വരുത്തേണ്ടതില്ല എന്ന തീരുമാനമാണ് കൈകൊണ്ടത്. നിരക്ക് വർധിപ്പിക്കണമെന്ന അഭിപ്രായവും ഉയർന്നിരുന്നു. 

ഇന്നത്തെ സാഹചര്യത്തിൽ പലിശ നിരക്ക് മാറ്റമില്ലാതെ തുടരും എന്ന വാർത്ത വർദ്ധിച്ചുവരുന്ന ചെലവുകൾ മൂലം ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസം നൽകും. എന്നിരുന്നാലും, അടിസ്ഥാന നിരക്ക് 16 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തലത്തിൽ തുടരുന്നു എന്ന കാര്യവും ശ്രദ്ധിക്കേണ്ടതാണ്.

3

2021 ഡിസംബറിൽ അടിസ്ഥാന നിരക്ക് 0.1% മാത്രമായിരുന്നു. അതിനു ശേഷം, 2023 സെപ്റ്റംബർ വരെ തുടർച്ചയായി 14 തവണ നിരക്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വർദ്ധിപ്പിച്ചിരുന്നു.  

ഫിക്സഡ് റേറ്റ് ഡിലുകളും അവയുടെ തിരിച്ചടവിലും കാര്യമായ മാറ്റം ഉണ്ടാകില്ല. 
കൂടാതെ കഴിഞ്ഞ വർഷം മത്സരാധിഷ്ഠിത ഡീലുകളിൽ വൻ തിരിച്ചുവരവ് ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും, വർദ്ധനവിൻ്റെ തുടക്കവുമായി താരതമ്യപ്പെടുത്തുമ്പോൾ അവ ചെറുതായി കുറഞ്ഞു. 

4

ഇതിനിടയിൽ, രാജ്യത്തെ പണപ്പെരുപ്പം, 4% - ൽ തുടരുകയാണ്. 2022 ഒക്ടോബറിൽ 41 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 11.1% - ൽ പണപ്പെരുപ്പം എത്തിയിരുന്നു. ക്രമതീതമായി വർധിച്ചു പണപ്പെരുപ്പം പിടിച്ചു നിർത്തുന്നതിന്റെ ഭാഗമായിയുള്ള നടപടി എന്നോണമാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് ഉയർത്തിയത്.

പലിശ നിരക്ക് ഉയർത്തുന്നതിന് പിന്നിലെ സിദ്ധാന്തം, അത് കടം വാങ്ങുന്നത് കൂടുതൽ ചെലവേറിയതാക്കുന്നു എന്നതാണ്, അതിനാൽ ആളുകൾ തങ്ങളുടെ ചെലവ് കുറയ്ക്കും. തന്മൂലം, ഡിമാൻഡും വിലയും കുറയും.  പണപ്പെരുപ്പത്തിൽ കുറവ് വന്നിട്ടുണ്ടെങ്കിലും, നിലവിലെ നിരക്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്ന 2% പണപ്പെരുപ്പത്തിൻ്റെ ഇരട്ടിയാണ് എന്ന വസ്തുതയും ഇതോടൊപ്പം കൂട്ടി വായിക്കേണ്ടതാണ്.

Advertisment