ന്യു കാസിൽ: തെക്കൻ കേരളത്തിലെ അതിപുരാതനവും അതിപ്രശസ്തവുമായ ദേവി ക്ഷേത്രമാണ് ചെട്ടികുളങ്ങര ദേവീക്ഷേത്രം. ക്ഷേത്രത്തിലെ ഏറ്റവും പ്രധാന ഉത്സവമാണ് കുഭ മാസത്തിലെ ഭരണി നാളിൽ നടക്കുന്ന "കുംഭ ഭരണി മഹോത്സവവും"അതിനോട് അനുബന്ധിച്ചുള്ള "കെട്ട് കാഴ്ചകളും".
/sathyam/media/media_files/eqnY5PqDQBFXDNts1rNk.jpeg)
ഭരണിക്ക് ആഴ്ചകൾക്ക് മുന്പേ തന്നെ, ചെട്ടികുളങ്ങരയിലെ പതിമൂന്ന് കരക്കാർ, അവരവരുടെ കരകളിൽ, ദേവീ ഭഗവതിക്ക് ഏറ്റവും പ്രിയങ്കരമായ തേരുകളും, കുതിരകളെയും തടിയിൽ നിർമ്മിക്കുകയും, ഭരണി നാളിൽ ഈ തേരുകളും, കുതിരകളുമേന്തി മുഴുവൻ കരക്കാരും, ആബാലവൃദ്ധം ജനങ്ങളുമായി, ഭാഗവതിയുടെ സന്നിധിയിൽ കൊണ്ട് ചെന്ന് കാഴ്ചവെക്കുന്ന ഏറ്റവും മഹത്തായതും, തികച്ചും ഭക്തിപുരസ്സരമായും നടത്തപ്പെടുന്ന ഒരു ചടങ്ങാണ് ഇത്.
ഈ തേരുകളുടെയും, കുതിരകളുടെയും നിർമ്മാണ ദിവസം മുതൽ അത് നിർമിക്കുന്ന, "കുതിര ചുവട്ടിൽ" ഭക്തജനങ്ങൾ വഴിപാട് നേർച്ചയായി "കുതിര ചുവട്ടിൽ കഞ്ഞി സദ്യ" നടത്തുന്നത് ഭക്തി നിർഭരമായ ഒരു ചടങ്ങാണ്. ഇവിടെ ഈ ചടങ്ങ് ദേവിക്ക് സമർപ്പിക്കുന്നത് ശ്രീ പ്രവീൺ കുമാറും കുടുംബവും ആണ്.
/sathyam/media/media_files/gFgcyg6cGdQh1wgE6OwR.jpeg)
നോർത്ത് ഈസ്റ്റ് കേരള ഹിന്ദു സമാജം (യു കെ) യുടേയും, ന്യൂ കാസിൽ ഹിന്ദു സമാജത്തിന്റെയും എല്ലാവിധ സഹായ സഹകരണത്തോടും കൂടിയാണ് ഭജനയും ഒപ്പം കഞ്ഞി സദ്യയും നടത്തുന്നത്. ഫെബ്രുവരി പത്താം തിയതി രാവിലെ പത്ത് മണി മുതൽ നടക്കുന്ന ഈ ചടങ്ങിലും, ഭജനയിലും എല്ലാ ഭക്ത ജനങ്ങളും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
അനിൽകുമാർ: 07828218916
പ്രവീൺകുമാർ: 07469267389
ശ്രീജിത്ത് : 07916751285
Venue:
St Thomas Indian Orthodox Church, New Castle
NE21 4RF