ഇംഗ്ലണ്ടിലെ എൻഎച്ച്എസ് ജീവനക്കാരുടെ 'അസുഖ നിരക്ക്' കഴിഞ്ഞ വർഷം ഉയർന്നത് റെക്കോർഡ് നിരക്കിലേക്കെന്ന് കണക്കുകൾ; പ്രധാന കാരണം മാനസികാരോഗ്യ പ്രശ്‌നങ്ങൾ; എൻഎച്ച്എസിന് മേലുള്ള 'ശക്തമായ സമ്മർദ്ദം' മൂലമാണ് ജീവനക്കാർ

New Update
1

കഴിഞ്ഞ വർഷം ഇംഗ്ലണ്ടിലെ എൻഎച്ച്എസ് ജീവനക്കാരുടെ 'അസുഖ നിരക്ക്' എത്തിയത് റെക്കോർഡ് നിലയിൽ. കോവിഡ് കാലത്തുണ്ടായ നിരക്കിനെക്കാൾ വൻ വർധനവുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഏകദേശം 75,000 സ്റ്റാഫുകൾ അസുഖം മൂലം നഷ്ടപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

Advertisment

നഫീൽഡ് ട്രസ്റ്റ് ഓഫ് എൻഎച്ച്എസ് ഡിജിറ്റൽ ഡാറ്റ ബിബിസിയുമായി പങ്കിട്ട കണക്കുകൾ പ്രകാരം, 
മാനസികാരോഗ്യ പ്രശ്‌നങ്ങളാണ് അസുഖത്തിന്റെ ഏറ്റവും സാധാരണമായ കാരണം.  തുടർന്ന് ജലദോഷം, പനി അല്ലെങ്കിൽ ഇൻഫ്ലുവൻസ, പകർച്ചവ്യാധികൾ എന്നിവയും രോഗ കാരങ്ങളായിട്ടുണ്ട്‌. 

4

ഇതിൽ, ജലദോഷവും അണുബാധയുയിലും ഉണ്ടായ വലിയ വർദ്ധനവ് കൊറോണ വൈറസുമായി ബന്ധപ്പെട്ടിരിക്കാനാണ് ഏറിയ സാധ്യതയെന്നും പറയുന്നു. 

2010 - ൽ കണക്കുകൾ റെക്കോർഡ് ചെയ്തു വയ്ക്കാൻ ആരംഭിച്ചതിന് ശേഷം, എൻഎച്എസിലുണ്ടായിരിക്കുന്ന ഏറ്റവും ഉയർന്ന രോഗ നിരക്കാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് പൊതുമേഖലാ ശരാശരിയേക്കാൾ 3.6% കൂടുതലാണ് എന്നത് കാര്യത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. 2020 - ലെയും 2021 - ലെയും പാൻഡെമിക് വർഷങ്ങളിൽ സംഭവിച്ച നിരക്കുകളെക്കാൾ വളരെ കൂടുതലുമാണ്. 2019 - ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ നിരക്കിൽ 29%  വർധന ഉണ്ടായിട്ടുണ്ട്. 

2

ആരോഗ്യ സേവന രംഗത്ത് ഇപ്പോഴുള്ള 110,000 ഒഴിവുകൾക്ക് മുകളിലാണ് ഈ അസാന്നിധ്യം സൃഷ്‌ടിച്ച വിടവ് വന്നിരിക്കുന്നതെന്നും, ഈ സാഹചര്യങ്ങൾ രോഗി പരിചരണത്തെ സാരമായി ബാധിക്കുമെന്നുമാണ് ആരോഗ്യ മേഖലയിലെ വിദഗ്ധർ നൽകിയ മുന്നറിയിപ്പ്.

3

എന്നാൽ, എൻ‌എച്ച്‌എസിന് മേലുള്ള 'ശക്തമായ സമ്മർദ്ദം' മൂലമാണ് ജീവനക്കാരിൽ അസുഖങ്ങൾ വർദ്ധിക്കുന്നതെന്ന് ജീവനക്കാരുടെ പ്രതിനിധികൾ വാദിക്കുന്നു. എൻ‌എച്ച്‌എസിനന്റെ സഹായം ആവശ്യമുള്ള എല്ലാ ആളുകളെയും പരിചരിക്കുന്നതിനും ചികിത്സിക്കുന്നതിനും മതിയായ ജീവനക്കാർ ഉണ്ടാകുന്നതുവരെ, ഈ പ്രശ്നങ്ങൾ ഇങ്ങനെ തന്നെ നിലക്കുമെന്നും  ആരോഗ്യകരമായ ഒരു എൻ‌എച്ച്‌എസ് ഉണ്ടാകണമെങ്കിൽ, അതിന് ആദ്യം ആരോഗ്യമുള്ള ഒരു തൊഴിൽ ശക്തി  ആവശ്യമാണെന്നും അവർ കൂട്ടിച്ചേർക്കുന്നു.

Advertisment