ലീഡ്‌സ്: ലീഡ്‌സിലെ ഒരു പബ്ബ് ടോയ്‌ലറ്റിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ഞായറാഴ്ച വൈകിട്ട് 4.45 - ന് ലീഡ്‌സ് ഔൾട്ടണിലെ ത്രീ ഹോഴ്‌സ്‌ഷൂസ് പബ്ബിൽ നിന്നാണ് പെൺകുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
നാടിനെ നടുക്കിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. അമ്മയുടെ ക്ഷേമവും സുരക്ഷയുമാണ് തങ്ങളുടെ പ്രധാന മുൻഗണനയെന്നും പോലീസ് കൂട്ടിച്ചേർത്തു.
/sathyam/media/media_files/fjfkSDQpNYsRd0AJTbV0.jpeg)
"ഇതൊരു ദാരുണമായ സംഭവമാണ്, പെൺകുട്ടിയുടെ അമ്മയ്ക്ക് ഞങ്ങളെ ബന്ധപ്പെടാനോ വൈദ്യസഹായം തേടാനോ ഞങ്ങൾ അടിയന്തിരമായി അഭ്യർത്ഥിക്കുന്നു. സംഭവത്തെക്കുറിച്ചുള്ള ഞങ്ങളുടെ അന്വേഷണങ്ങൾ എൻഎച്എസ് പങ്കാളികളുമായി തുടരുന്നു, പക്ഷേ ഇപ്പോൾ ഞങ്ങളുടെ പ്രധാന മുൻഗണന കുഞ്ഞിന്റെ അമ്മയുടെ ക്ഷേമവും സുരക്ഷയുമാണ്" വെസ്റ്റ് യോർക്ക്ഷെയർ പോലീസിസ് ഡിസിഐ ജെയിംസ് എൻറ്റ്വിസിൽ പറഞ്ഞു
ഒന്നുകിൽ പോലീസുമായി ബന്ധപ്പെടാനോ ലീഡ്‌സ് മെറ്റേണിറ്റി അസസ്‌മെൻ്റ് യൂണിറ്റിനെ വിളിക്കാനോ അദ്ദേഹം കുഞ്ഞിന്റെ അമ്മയോട് അഭ്യർത്ഥിച്ചു.
/sathyam/media/media_files/1MJP6PA2jM3AgmzRIGVQ.jpeg)
സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച കുറിപ്പ് മുഖേന സംഭവം സമയത്ത് അവിടെയുണ്ടായിരുന്ന എല്ലാവരോടും ബുക്കിംഗ് റദ്ദാക്കിയവരോടും പബ് ക്ഷമാപണം നടത്തി.
“ഇത് സംഭവിക്കുന്ന സമയത്ത് ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന എല്ലാവരോടും, വരാനിരിക്കുന്നതും വരാൻ കഴിയാത്തതുമായ എല്ലാവരോടും ഖേദിക്കുന്നു" ത്രീ ഹോർസ് ഷൂസ് പബ്ബ് അധികൃതർ ഫേസ്ബുക്കിൽ കുറിച്ചു.