/sathyam/media/media_files/bDfYCpCWOLfm2pVHFBHK.jpeg)
സൗത്ത് ലണ്ടനിലെ സട്ടൺ ഗ്രോവ് ഹൗസ് കെയര്‍ഹോമിലെ അന്തേവാസികളെ പീഢിപ്പിച്ചതിന് മൂന്ന് കെയറർമാർക്ക് കോടതി ശിക്ഷ വിധിച്ചു. ഗോര്‍ജിയസ് സ്‌കോര്‍ഡലസ് (28), അഹമ്മദ് ഹസ്സാനെന്‍ (54), അലക്സ് നസറേത്ത് (30) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
പഠന വൈകല്യാമുള്ള അന്തേവാസികളെ ഇവര്‍ പതിവായി ഇടിക്കുകയും, അടിക്കുകയും, അശ്ലീല പദങ്ങള്‍ ഉപയോഗിച്ച് ശകാരിക്കുകയും ചെയ്തിരുന്നതായി കണ്ടെത്തി. കെയർഹോമിലെ മറ്റൊരു കെയര്‍ വര്‍ക്കര്‍ കോടതിയില്‍ നൽകിയ സാക്ഷി മൊഴിയാണ് കേസിൽ വഴിതിരിവായത്.
അന്തേവാസികളെ പതിവായി ഉപദ്രവിച്ചിരുന്ന ഇവരുടെ നടപടികള്‍ അങ്ങേയറ്റം ക്രൂരവും നിന്ദ്യവുമാണെന്നാണ് കോടതി നിരീക്ഷിച്ചത്. പ്രതികളിൽ അലക്സ് നസറേത്തിന് പതിനെട്ട് മാസത്തെ ജയില്‍ വാസവും ഗോര്‍ജിയസ് സ്‌കോര്‍ഡലസ്, അഹമ്മദ് ഹസ്സാനെൻ എന്നിവര്‍ക്ക് ഇരുപത്തിനാല് മാസത്തെ കസ്റ്റോഡിയല്‍ ശിക്ഷയുമാണ് കോടതി വിധിച്ചത്.
2019 - ൽ പ്രവര്‍ത്തനം ആരംഭിച്ച് ഏതാനും മാസങ്ങള്‍ക്കകം തന്നെ ഈ കെയർ ഹോമിൽ നടക്കുന്ന പീഢനം പുറത്തറിയുകയായിരുന്നു. പീഡനങ്ങൾക്ക് ദൃക്‌സാക്ഷിയായ അവിടത്തെ ഒരു ജീവനക്കാരന്‍ തന്നെയാണ് മെട്രോപോളിറ്റന്‍ പോലീസിൽ വിവരം നൽകിയത്. കടുത്ത പഠന വൈകല്യമുള്ള 24 കാരനായ ബെഞ്ചമിന്‍ ഡാനിയല്‍സ് എന്ന അന്തേവാസിയെയായിരുന്നു ഇവർ ഏറ്റവുമധികം പീഡിപ്പിച്ചിരുന്നത്. ഇയാളെ കഴുത്തിൽ ടവ്വൽ ചുറ്റി ഇടിക്കുന്നതും മുറിയിൽ നഗ്നനായി ബന്ധിച്ചിരുന്നതും കണ്ടതായി കെയർ ഹോമിലെ മറ്റ് ജീവനക്കാർ മൊഴി നൽകിയിരുന്നു.