ഇംഗ്ലണ്ടിൽ മഞ്ഞുവീഴ്ചയ്ക്ക് മുന്നോടിയായി തണുത്ത കാലാവസ്ഥ മുന്നറിയിപ്പ്; പ്രായമായവരും ദുർബലരായ ആളുകളും ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ പ്രവർത്തകർ

New Update
55

ഇംഗ്ലണ്ടിൽ ശനിയാഴ്ച മുതൽ അടുത്ത വെള്ളിയാഴ്ച വരെ നീണ്ടുനിൽക്കുമെന്ന് കരുതപ്പെടുന്ന  അപകടകരമായ തണുത്ത കാലാവസ്ഥ മുന്നറിയിപ്പ് നൽകി. ബ്രിട്ടന്റെ ചില ഭാഗങ്ങൾ വരും ദിവസങ്ങളിൽ മഞ്ഞുവീഴ്ച്ച സാധ്യത മുന്നറിയിപ്പും അധികൃതൽ നൽകിയിട്ടുണ്ട്. വാരാന്ത്യത്തിന്റെ തുടക്കത്തിൽ തന്നെ രാജ്യത്തെ താപനില ഒറ്റ അക്കത്തിലേക്ക് താഴുമെന്നാണ് പ്രവചനങ്ങൾ.

Advertisment

2

മെറ്റ് ഓഫീസ് പ്രവചനമനുസരിച്ച്, ഞായറാഴ്ച വൈകുന്നേരം മുതൽ വടക്കൻ ഇംഗ്ലണ്ടിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും മഞ്ഞുവീഴ്ച ആരംഭിക്കും.തിങ്കളാഴ്ചയോടെ തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടും പൂജ്യം കാലാവസ്ഥയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

3

പ്രായമായവരിലും ദുർബലരായ ആളുകളിലും മരണനിരക്ക് ഉയരുമെന്ന മുന്നറിയിപ്പും ആരോഗ്യ പ്രവർത്തകർ നൽകുന്നുണ്ട്.

Advertisment