Advertisment

ഋഷി സുനകിന്റെ കുടിയേറ്റ നയങ്ങൾ പരാജയം; യുകെയിലേക്ക് ജനുവരി മുതൽ ഇംഗ്ലിഷ് ചാനൽ കടന്നെത്തിയത് ഏകദേശം 5,000 അനധികൃത കുടിയേറ്റക്കാർ

ജനുവരിയില്‍ ഇംഗ്ലിഷ് ചാനൽ കടക്കാന്‍ ശ്രമിക്കുന്നതിനിടെ അഞ്ച് പേര്‍ ഫ്രഞ്ച് കടലില്‍ മുങ്ങിമരിച്ചിരുന്നു

New Update
imigration

ലണ്ടൻ:  ജനുവരി മുതൽ യുകെയിലേക്ക് ഇംഗ്ലിഷ് ചാനൽ കടന്നെത്തിയത് ഏകദേശം 5,000 അനധികൃത കുടിയേറ്റക്കാർ. ഹോം ഓഫിസിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ശനിയാഴ്ച മാത്രം 349 പേരുമായി ഏഴ് ചെറിയ ബോട്ടുകള്‍ ഇംഗ്ലിഷ് ചാനൽ കടന്നിട്ടുണ്ട്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം  2024-ല്‍ ഇതുവരെ യുകെയിൽ എത്തിയ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 4,993 ആണ്. 

Advertisment

പ്രധാനമന്ത്രി ഋഷി സുനകിന്റെ കുടിയേറ്റ നയങ്ങൾ പരാജയമാണ് എന്നതിന്റെ തെളിവാണ് ഇത്തരം അനധികൃത കുടിയേറ്റങ്ങൾക്ക് കാരണമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ജനുവരിയില്‍ ഇംഗ്ലിഷ് ചാനൽ കടക്കാന്‍ ശ്രമിക്കുന്നതിനിടെ അഞ്ച് പേര്‍ ഫ്രഞ്ച് കടലില്‍ മുങ്ങിമരിച്ചിരുന്നു. 

ഋഷി സുനകിന്റെ കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ ഇംഗ്ലിഷ് ചാനൽ വഴിയുള്ള അനധികൃത കുടിയേറ്റം നിര്‍ത്തുമെന്ന് വാഗ്ദ്ധാനം ചെയ്തിട്ടുണ്ടെങ്കിലും, ഈ പ്രതിജ്ഞ തള്ളിപ്പോയതായി ലേബർ പാർട്ടി നേതാവും ഷാഡോ ഇമിഗ്രേഷന്‍ മന്ത്രിയുമായ സ്റ്റീഫന്‍ കിന്നോക്ക് പറഞ്ഞു.അനധികൃതമായി കൂടിയേറുന്നവരെ ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിലേക്ക് ചെറിയ ബോട്ടുകള്‍ വഴി അയക്കാനുള്ള പദ്ധതിയാണ് സർക്കാരിന്റെ മുഖ്യ പരിഗണനയിലുള്ളത്. എന്നാല്‍ ബില്ലുകള്‍ തുടർച്ചയായി പരാജയപ്പെടുന്നതിനെ തുടര്‍ന്ന്  നിയമനിര്‍മാണം നടന്നില്ല.

Advertisment