തണുത്തു വിറച്ച് യു കെ; ആഞ്ഞടിച്ച് ഗോരെത്തി കൊടുങ്കാറ്റ്; യു കെയിലുടനീളം കനത്ത തണുപ്പും മഞ്ഞുവീഴ്ച്ച മുന്നറിയിപ്പും

ബുധനാഴ്ച രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴം വെള്ളിയാഴ്ചകളിൽ ഇംഗ്ലണ്ടും വെയിൽസും ഉൾപ്പെടുന്ന ചില മേഖലകളിൽ ശക്തമായ മഞ്ഞുവീഴ്ചയ്ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

New Update
uk

യു കെ: രാജ്യത്തെ ജനജീവിതം ദുഷ്കരമാക്കികൊണ്ട് യു കെയിലുടനീളം ഈ ആഴ്ച കനത്ത ശീതകാല കാലാവസ്ഥ തുടരുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. 

Advertisment

ഈ ആഴ്ച ആഞ്ഞടിക്കുന്ന 'ഗോരെത്തി' കൊടുങ്കാറ്റ് മൂലം യു കെയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത മഞ്ഞുവീഴ്ചയും കൊടും തണുപ്പും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു.

uk1

ബുധനാഴ്ച രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

വ്യാഴം വെള്ളിയാഴ്ചകളിൽ ഇംഗ്ലണ്ടും വെയിൽസും ഉൾപ്പെടുന്ന ചില മേഖലകളിൽ ശക്തമായ മഞ്ഞുവീഴ്ചയ്ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ചില പ്രദേശങ്ങളിൽ 20 സെന്റീമീറ്റർ വരെ മഞ്ഞ് വീഴാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.

uk2

ചൊവ്വാഴ്ച യു കെയിൽ ശീതകാലത്തിന്റെ ഏറ്റവും തണുത്ത രാത്രി രേഖപ്പെടുത്തിക്കൊണ്ട് നോർഫോക്കിലെ മാർഹാമിൽ -12.5 ഡിഗ്രി സെൽഷ്യസ് വരെ താപനില താഴ്ന്നു.

ഇതിന്റെ പശ്ചാത്തലത്തിൽ ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തെൺ അയർലൻഡ് എന്നിവിടങ്ങളിലായി ആയിരത്തിലധികം സ്കൂളുകൾ അടച്ചുപൂട്ടി.

കനത്ത മഞ്ഞുവീഴ്ച റെയിൽ ഗതാഗതത്തെ സാരമായി ബാധിച്ചു. സ്കോട്ട്ലൻഡിന്റെ വടക്കൻ ഭാഗങ്ങളിലേക്കുള്ള നിരവധി ട്രെയിൻ സർവീസുകൾ റദ്ദാക്കുകയും, മറ്റു പല സർവീസുകളിൽ വലിയ താമസം നേരിടുകയും ചെയ്തു. യൂറോസ്റ്റാർ സർവീസുകളിലും  വൈകലുകളും റദ്ദാക്കലുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

uk4

സ്കോട്ട്ലൻഡിന്റെ ചില ഭാഗങ്ങളിൽ ആംബർ മുന്നറിയിപ്പ് നിലവിലുണ്ടെന്നും യാത്രാ തടസ്സങ്ങൾ, വൈദ്യുതി മുടക്കം, ജീവനും സ്വത്തിനും അപകടസാധ്യത എന്നിവ ഉണ്ടാകാമെന്നുമാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകി. ഇതേസമയം, വ്യാഴാഴ്ച ദക്ഷിണ-പടിഞ്ഞാറൻ ഇംഗ്ലണ്ടിൽ ശക്തമായ കാറ്റിനും മുന്നറിയിപ്പുണ്ട്.

തണുത്ത കാലാവസ്ഥ തുടരുമെന്ന സാഹചര്യത്തിൽ യു കെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി ആംബർ കോൾഡ് ഹെൽത്ത് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, താപനില തുടർച്ചയായി പൂജ്യ ഡിഗ്രിക്കു താഴെയായാൽ അർഹരായ കുടുംബങ്ങൾക്ക് സർക്കാർ 'കോൾഡ് വെതർ പേയ്മെന്റ്' നൽകുമെന്നും അധികൃതർ അറിയിച്ചു.

Advertisment