ലണ്ടൻ: സെയ്ന്റ് ജോൺ സീറോ മലബാർ മിഷണിൽ ദുക്രാനാ തിരുനാൾ ജൂൺ 23 ഞായറാഴ്ച വൈകുന്നേരം 4 മണിയോടെ മിഷൺ ഡയറക്ടർ ഫാദർ ജോബി ഇടവഴിക്കൽ കൊടി ഉയർത്തിയതോടെ തിരുകർമ്മംങ്ങൾക്ക് തുടക്കമായി.
/sathyam/media/media_files/dukrana-thirunal.jpg)
തുടർന്ന് പ്രസുദേന്തി വാഴ്ച, ആഘോഷമായ തിരുനാൾ കുർബാന, കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വികരണം, അൽഫോൻസാമ്മയുടെ തിരുശേഷിപ്പ് വണക്കം, ലദിഞ്ഞ്, കഴുന്ന് നേർച്ച, പ്രദക്ഷീണം എന്നിവ ഭക്തിയാദരപുർവ്വം നടന്നു.
/sathyam/media/media_files/dukrana-thirunal-2.jpg)
തിരുനാൾ ഏറ്റടുത്തു നടത്തിയ 31 അംഗ പ്രസുദേന്തിമാരുടെയും, മിഷൺ കമ്മിറ്റിയംഗങ്ങളുടെയും കാര്യക്ഷമമായ പ്രവർത്തനമാണ് തിരുനാൾ ആഘോഷങ്ങളുടെ വലിയ വിജയത്തിന് സഹായകരമായത്.
/sathyam/media/media_files/dukrana-thirunal-4.jpg)
തിരുനാൾ തിരുകർമ്മങ്ങളിൽ പങ്കെടുക്കാൻ എത്തിയവർക്ക് സ്നേഹ വിരുന്നും തിരുനാൾ കമ്മിറ്റി ഒരുക്കിയിരുന്നു.അനുഗ്രഹദായകവും, വിശ്വാസദീപ്തവും ഈ തിരുനാൾ ദിനം സ്നേഹത്തിന്റെയും, കൂട്ടായ്‌മയുടെ ഹൃദ്യമായ അനുഭവമാണ് ഏവർക്കും സമ്മാനിച്ചത്.
വൈകുന്നേരം 7 മണിയോടെ മിഷൺ ഡയറക്ടർ കൊടി യിറക്കിയതോടുകൂടി ഈ വർഷത്തെ ഇടവക തിരുനാളിനു പരിസമാപ്തിയായി.