/sathyam/media/media_files/2025/12/17/umra-hbh-2025-12-17-18-51-45.jpg)
മക്ക:വിശുദ്ധ മക്കയിലെത്തുന്ന ഉംറ തീര്‍ഥാടകര്‍ക്ക് ആരാധനാ കര്‍മങ്ങള്‍ കൂടുതല്‍ ലളിതവും സുഖകരവും ആധുനികവുമായ രീതിയില്‍ നിര്‍വഹിക്കാനായി ഇരുഹറം കാര്യാലയം പുതിയ സ്മാര്‍ട്ട് ഡിജിറ്റല്‍ സംവിധാനങ്ങള്‍ നടപ്പാക്കി. ഉംറയുടെ ഓരോ ഘട്ടത്തിലും കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കുന്ന ‘ഡിജിറ്റല്‍ മുത്വവ്വിഫ്’ പ്ലാറ്റ്ഫോമാണ് ഇതിലൂടെ തീര്‍ഥാടകര്‍ക്കായി ഒരുക്കിയിരിക്കുന്നത്.
/filters:format(webp)/sathyam/media/media_files/2025/11/01/umrah-2025-11-01-15-08-24.jpg)
ഹറം പള്ളിയുടെ വിശാലമായ ഉള്‍ഭാഗങ്ങളില്‍ ആശയക്കുഴപ്പമില്ലാതെ സഞ്ചരിക്കാന്‍ സഹായിക്കുന്ന ഹൈടെക് മാപ്പിംഗ് സംവിധാനം, ത്വവാഫ്, സഅ്യ് കര്‍മങ്ങളിലെ ചുറ്റലുകളുടെ എണ്ണം സ്വയം രേഖപ്പെടുത്തുന്ന ഡിജിറ്റല്‍ ട്രാക്കിംഗ് സംവിധാനം, ഓരോ ഘട്ടത്തിലും ചൊല്ലേണ്ട ദുആകളും പ്രാര്‍ഥനകളും ഓഡിയോയും വീഡിയോയും രൂപത്തില്‍ ലഭ്യമാകുന്ന സൗകര്യം എന്നിവയാണ് ഈ പ്ലാറ്റ്ഫോമിന്റെ പ്രധാന ആകര്‍ഷണങ്ങള്‍. ഏഴ് അന്താരാഷ്ട്ര ഭാഷകളില്‍ സേവനം ലഭ്യമാക്കിയത് വിവിധ രാജ്യങ്ങളില്‍നിന്നുള്ള തീര്‍ഥാടകര്‍ക്ക് വലിയ ആശ്വാസമാണ്.
/filters:format(webp)/sathyam/media/media_files/2024/10/20/sVmsNsm0jaDOTaIDN1Qc.jpg)
പ്രത്യേകിച്ച് ആദ്യമായി ഉംറ നിര്‍വഹിക്കുന്നവര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഈ സാങ്കേതിക സംവിധാനം ഏറെ ഉപകാരപ്രദമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. മറ്റുള്ളവരുടെ സ്ഥിരം സഹായം ആശ്രയിക്കാതെ തന്നെ കര്‍മങ്ങള്‍ ശരിയായ ക്രമത്തില്‍ പൂര്‍ത്തിയാക്കാന്‍ ഇത് ഓരോ തീര്‍ഥാടകന്റെയും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. സ്മാര്‍ട്ട് ഫോണിലൂടെ വളരെ ലളിതമായി ഈ സേവനങ്ങള്‍ ഉപയോഗിക്കാനാകുന്നതും പദ്ധതിയുടെ പ്രത്യേകതയാണ്.
സാങ്കേതികവിദ്യയെ ആരാധനാനുഭവവുമായി സമന്വയിപ്പിച്ച് തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യവും ആത്മസമാധാനവും നല്‍കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇരുഹറം കാര്യാലയം വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us