/sathyam/media/media_files/2025/11/01/umrah-2025-11-01-15-08-24.jpg)
ജിദ്ദ: ഉംറ വിസ പാസ്പ്പോർട്ടിൽ സ്റ്റാമ്പ് ചെയ്‌താൽ 30 ദിവസങ്ങൾക്കകം സൗദിയിൽ പ്രവേശിച്ചിരിക്കണം.
ഇതിൽ വരുന്ന വീഴ്ച മൂലം വിസ സ്റ്റാമ്പ് ചെയ്ത തീയതി മുതൽ 30 ദിവസം കഴിയുന്നതോടെ വിസ റദ്ദാകും.
നിലവിൽ ഇത് 90 ദിവസം എന്നായിരുന്നു. ഇതുൾപ്പെടെ ഏതാനും ഭേദഗതികൾ സംബന്ധിച്ച വിവരങ്ങൾ സൗദി ഹജ്ജ് - ഉംറ മന്ത്രാലയം അധികൃതർ കഴിഞ്ഞ ദിവസം മാധ്യമങ്ങളുമായി പങ്ക് വെച്ചു.
ഭേദഗതികൾ അടുത്ത ആഴ്ച മുതൽക്കേ പ്രാബല്യത്തിലാകൂ.
അതേസമയം, ഉംറ വിസയിൽ സൗദിയിൽ താങ്ങാവുന്ന കാലപരിധി പഴയ പോലെ മൂന്ന് മാസം എന്നായി തന്നെ തുടരും.
ഈ കാലയളവിൽ സൗദിയിൽ എവിടെയും സഞ്ചരിക്കാനും ഏത് എൻട്രിയിൽ നിന്ന് മടങ്ങാനും സൗകര്യമുണ്ടായിരിക്കും.
അതുപോലെ, സന്ദർശക, വിനോദ, ട്രാൻസിറ്റ് യാത്രക്കാർ ഉൾപ്പെടെ സൗദിയിലെത്തുന്ന എല്ലാ വിസക്കാർക്കും ഉംറയും സിയാറത്തും നിർവഹിക്കാം.
വിസയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് തീർത്ഥാടനത്തിനുള്ള സൗദിയുടെ ഔദ്യോഗിക 'നുസുക്' (Nusuk) പ്ലാറ്റ്‌ഫോം വഴിയോ അല്ലെങ്കിൽ ലൈസൻസുള്ള അംഗീകൃത ഏജന്റുമാർ വഴിയോ ബുക്കിംഗുകൾ പൂർത്തിയാക്കണം.
ഉംറ വിസയ്ക്ക് അപേക്ഷിക്കുന്ന സമയത്ത് തന്നെ താമസത്തിനുള്ള ഹോട്ടലും യാത്രാ ടിക്കറ്റും മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് സൗദി അറേബ്യ നിർബന്ധമാക്കിയിട്ടുണ്ട്.
തീർത്ഥാടകരുടെ താമസം ഉറപ്പുവരുത്തുന്നതിനും തട്ടിപ്പുകൾ തടയുന്നതിനും വേണ്ടിയാണിത്.
നിലവിലെ ഉംറ സീസൺ തുടങ്ങിയ ജൂൺ മുതൽ വിദേശങ്ങളിൽ നിന്നുള്ള തീർഥാടകർക്കുള്ള ഉംറ വിസകൾ 40 ലക്ഷം കവിഞ്ഞതായയാണ് കണക്ക്.
മുൻ സീസണുകളെ അപേക്ഷിച്ച്, സീസൺ ആരംഭിച്ചതിന് ശേഷമുള്ള അഞ്ച് മാസത്തിൽ കുറഞ്ഞ കാലയളവിൽ വിദേശങ്ങളിൽ നിന്നുള്ള തീർഥാടകരുടെ എണ്ണത്തിന്റെ കാര്യത്തിൽ റെക്കോർഡ് സൃഷ്ടിക്കുകയാണെന്നും ഈ വൃത്തങ്ങൾ വെളിപ്പെടുത്തി.
വേനൽ അവസാനിക്കുകയും പുണ്യ നഗരങ്ങളിൽ താപനില കാര്യമായി കുറയുകയും ചെയ്യുന്ന സാഹചര്യത്തിൽ വിദേശങ്ങളിൽ നിന്നുള്ള തീർത്ഥാടകരുടെ എന്നതിൽ വലിയ ആധിക്യമാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇത് മുന്നിൽ കണ്ടുള്ള തയാറെടുപ്പുകളുടെ ഭാഗമായാണ് പുതിയ ഭേദഗതികളെന്ന് ദേശീയ ഹജ്ജ് - ഉംറ സമിതിയുടെ ഉപദേഷ്ടാവായ അഹമ്മദ് ബാജുഐഫർ
മക്കയിലും മദീനയിലും അനുഭവപ്പെടുന്ന തിരക്ക് നിയന്ത്രണ വിധേയമാകുകയെന്നതും അധികൃതരുടെ ലക്ഷ്യമാണ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us