/sathyam/media/media_files/ZtsQj2xtdwQkdJM0lGt8.jpg)
ബ്രിട്ടൻ: പ്രവചനങ്ങളെ ശരിവെച്ചുകൊണ്ട് ഉപതെരഞ്ഞെടുപ്പുകളിൽ ലേബറിനു വൻ മുന്നേറ്റം. ടോറികൾക്ക് വൻ തിരിച്ചടി നൽകികൊണ്ട് വെല്ലിംഗ്‌ബറോ, കിംഗ്‌സ്‌വുഡ് സീറ്റുകൾ വൻ ഭൂരിപക്ഷത്തിൽ ലേബർ പിടിച്ചെടുത്തു.
വെല്ലിംഗ്ബറോയിൽ ലേബർ പാർട്ടി നേടിയ 18,500 - ലധികം വോട്ടിന്റെ മൃഗീയ ഭൂരിപക്ഷം, അവരെ നോർത്താംപ്ടൺഷയർ സീറ്റ് പിടിച്ചെടുക്കാൻ സഹായിച്ചു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നിന്നും 28.5% വോട്ടുകളുടെ മലക്കം മറിച്ചിലാണ് ഇത്തവണ ലേബറിന് അനുകൂലമായി പെട്ടിയിൽ വീണത്. യുദ്ധാനന്തര ഉപതിരഞ്ഞെടുപ്പിൽ ടോറികളിൽ നിന്ന് ലേബർ നേടിയ രണ്ടാമത്തെ വലിയ മുന്നേറ്റമാണ് വെല്ലിംഗ്ബറോയിൽ കണ്ടത്.
/sathyam/media/media_files/fttt8Y6P6MmiNav1V5ys.jpg)
ടോറികൾക്ക് മുമ്പ് 11,000 - ത്തിലധികം ഭൂരിപക്ഷമുണ്ടായിരുന്ന കിംഗ്‌സ്‌വുഡിൽ 16.4% വോട്ടിന്റെ ചാഞ്ചട്ടം നടന്നു.
ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്നും അത് കൊണ്ടുവരാൻ ലേബർ പാർട്ടിയിൽ അവർ വിശ്വാസം അർപ്പിക്കാൻ തയ്യാറാണെന്നുമാണ് ഫലങ്ങൾ വ്യക്തമാക്കുന്നതെന്ന് ലേബർ നേതാവ് സർ കെയർ സ്റ്റാർമർ പറഞ്ഞു.
എന്നാൽ, ഫലം നിരാശാജനകമാണെന്ന് കൺസർവേറ്റീവ് ഡെപ്യൂട്ടി ചെയർമാൻ ജെയിംസ് ഡാലി പ്രതികരിച്ചു.
/sathyam/media/media_files/I7j8lYp2rT1VRgZ0zWWB.jpg)
ടോറികൾക്ക് ഈ പാർലിമെന്റ് കാലയളവിൽ ഇതുവരെ പത്ത് ഉപതിരഞ്ഞെടുപ്പ് തോൽവികൾ ഉണ്ടായിട്ടുണ്ട്. 1960 - കൾക്ക് ശേഷമുള്ള ഏതൊരു സർക്കാരുകളൾ നേരിടേണ്ടി വന്ന പരാജയത്തേക്കാൾ കൂടുതലാണിത്.
ഈ വർഷം പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ദേശീയ തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയെക്കാൾ പിന്നിലുള്ള പ്രധാനമന്ത്രി ഋഷി സുനക്കിന് ഏറ്റവും പുതിയ തോൽവികൾ കനത്ത തിരിച്ചടിയാണ് നൽകിയത്.
മറ്റൊരു ഉപതെരഞ്ഞെടുപ്പ് നടന്ന വെല്ലിംഗ്ബറോ മണ്ഡലത്തിൽ ചാരിറ്റി, മേഖലയിൽ പ്രവർത്തിക്കുന്ന മുൻ ലണ്ടൻ കൗൺസിലറും നോർത്താംപ്ടൺഷെയറിൽ വളർന്നതുമായ ജെൻ കിച്ചൻ 6,436 എന്ന മികച്ച ഭൂരിപക്ഷം നേടി.
/sathyam/media/media_files/grxUipkHVzJwr6LFoKae.jpg)
"വെല്ലിംഗ്ബറോയിലെ ജനങ്ങൾ ബ്രിട്ടനു വേണ്ടി സംസാരിച്ചു. ഇത് ലേബർ പാർട്ടിയുടെ അതിശയകരമായ വിജയമാണ്, നോർത്താംപ്ടൺഷയറിൽ നിന്ന് ഡൗണിംഗ് സ്ട്രീറ്റിലേക്ക് ഒരു സന്ദേശമാണിത്" മിസ് കിച്ചൻ പറഞ്ഞു.
ഭീഷണിപ്പെടുത്തൽ, ലൈംഗിക ദുരുപയോഗം എന്നീ ആരോപണങ്ങളുടെ പേരിൽ മുൻ ടോറി എം പി പീറ്റർ ബോണിനെ പാർലമെൻ്റിൽ നിന്ന് സസ്പെൻഡ് ചെയ്തതിനെ തുടർന്നാണ് വെല്ലിംഗ്ബറോയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
2005 മുതൽ തന്റെ ഭൂരിപക്ഷം വർധിപ്പിച്ച് കൊണ്ടിരുന്ന ബോൺ, വെല്ലിംഗ്ബറോ മണ്ഡലം ടോറികളുടെ സുരക്ഷിത സീറ്റാക്കി നേരത്തെ മാറ്റിയിരുന്നു.
/sathyam/media/media_files/FyBXhzXWgHacoxW16G4J.jpg)
2021 - ൽ റിഫോം യു കെയെന്ന് പുനർ നമ്മകാരണം ചെയ്യപ്പെട്ട കടുത്ത വലതുപക്ഷ അനുകൂലികളായ ബ്രെക്സിറ്റ് പാർട്ടിയിൽ നിന്നും ഇത്തവണ ടോറികൾ കനത്ത വെല്ലുവിളി നേരിട്ടു. വെല്ലിംഗ്‌ബറോയിൽ 13% വോട്ടും കിംഗ്‌സ്‌വുഡിൽ 10.4% വോട്ടും നേടി രണ്ട് ഉപതെരഞ്ഞെടുപ്പുകളിലും റിഫോം യു കെ മൂന്നാം സ്ഥാനത്തെത്തി.
ബ്രിസ്റ്റോളിനടുത്തുള്ള കിംഗ്‌സ്‌വുഡിലെ സൗത്ത് ഗ്ലൗസെസ്റ്റർഷയർ സീറ്റിൽ ടോറി സ്ഥാനാർത്ഥി സാം ബ്രോമിലിയെക്കാൾ 2,501 ൻ്റെ ഭൂരിപക്ഷം ലേബർ ഉറപ്പിച്ചു.
"റിഷിയുടെ മാന്ദ്യം ആളുകളെ കൂടുതൽ പണം നൽകുവാനും കുറച്ച് നേടുവാനും ഇടയാക്കിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കിംഗ്‌സ്‌വുഡ് ഫലം തങ്ങൾ പ്രതീക്ഷിച്ചത്ര മോശമായിരുന്നില്ല എന്ന് നോർത്ത് ഈസ്റ്റ് സോമർസെറ്റിൻ്റെ സമീപ സീറ്റിനെ പ്രതിനിധീകരിക്കുന്ന കൺസർവേറ്റീവ് എം പിയും മുൻ ക്യാബിനറ്റ് മന്ത്രിയുമായ സർ ജേക്കബ് റീസ് മോഗ് പറഞ്ഞു.
ധാരാളം ടോറി വോട്ടർമാർ വോട്ട് ചെയ്യുന്നതിൽ നിന്നും മാറി നിന്നെന്ന് തോന്നുന്നുവെന്നും ഒരു ഉപതെരഞ്ഞെടുപ്പിനെ ജനങ്ങൾ വ്യത്യസ്തമായ രീതിയിൽ കാണുന്നത് സാധാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കിംഗ്‌സ്‌വുഡിൽ രജിസ്റ്റർ ചെയ്ത വോട്ടർമാർ 37% - ഉം വെല്ലിംഗ്‌ബറോയിൽ ഇത് 38% ഉം ആയിരുന്നു. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിങ് ശതമാനം വളരെ കുറഞ്ഞു.
നവീകരണത്തിലേക്ക് തിരിയുന്ന വോട്ടർമാരെ ആകർഷിക്കുന്നതിൽ ടോറികൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് റീസ് -മോഗ് പറഞ്ഞു, ഇരു പാർട്ടികൾക്കും ഇടയിൽ ഒരുപാട് പൊതുതത്ത്വങ്ങൾ ഉണ്ടെന്നും മോഗ് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ വർഷം അവസാനം യു കെ സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക് വീണുവെന്ന് കാണിക്കുന്ന വ്യാഴാഴ്ചത്തെ ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾക്ക് പുറമെ ഉപതെരഞ്ഞെടുപ്പുകളിൽ ലഭിച്ച കനത്ത തിരിച്ചടി പ്രധാനമന്ത്രിക്ക് മേൽ കൂടുതൽ സമ്മർദ്ദം ചെലുത്തും.
ഹരിത പദ്ധതികൾക്കായി പ്രതിവർഷം 28 ബില്യൺ പൗണ്ട് ചെലവഴിക്കുമെന്ന പാർട്ടിയുടെ വാഗ്ദാനം ഉപേക്ഷിക്കുകയും, വരാനിരിക്കുന്ന റോച്ച്‌ഡെയ്ൽ ഉപതിരഞ്ഞെടുപ്പിൽ തങ്ങളുടെ സ്ഥാനാർത്ഥിക്ക് അദ്ദേഹം നടത്തിയ പരാമർശങ്ങളുടെ പേരിൽ പിന്തുണ പിൻവലിക്കാൻ നിർബന്ധിതരാകുകയും ചെയ്തതിനെത്തുടർന്ന് ലേബർ പാർട്ടിക്കും നിർണായകമായ ദിവസങ്ങളാണ് ഇനി വരാനിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us