/sathyam/media/media_files/Kerralzr8voKptAVSThU.jpg)
ദുബായ്: ദുബായ് വിമാനത്താവളത്തില്‍ വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുന്നതിന് 48 മണിക്കൂര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഏപ്രിൽ 19 ന് ഉച്ചയ്ക്ക് 12.00 മുതൽ 48 മണിക്കൂർ നേരത്തേക്കാണ് നിയന്ത്രണം. വിമാനങ്ങള്‍ പുറപ്പെടുന്നതിന് നിയന്ത്രണം തടസ്സമാകില്ല. വിമാനങ്ങള്‍ ദുബായ് വിമാനത്താവളത്തിലേക്ക് എത്തുന്നതിന് മാത്രമാണ് താല്‍ക്കാലിക നിയന്ത്രണം.
ദുബായ് വഴിയുള്ള യാത്രക്കാരുടെ ചെക്ക്-ഇന്നുകൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി എമിറേറ്റ്സ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മഴക്കെടുതി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം.
സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തി എയര്‍ ഇന്ത്യ
ദുബായിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ താത്കാലികമായി നിര്‍ത്തിവെച്ചു. ഏപ്രില്‍ 21 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് റീ ഷെഡ്യൂളിംഗിൽ ഒറ്റത്തവണ ഇളവും റദ്ദാക്കലുകൾക്കുള്ള മുഴുവൻ റീഫണ്ടുകളും ലഭിക്കും.
We regret to inform cancellation of our flights to and from Dubai due to continued operational disruptions at Dubai Airport. We are doing our best to get affected customers on their way by re-accommodating them on flights as soon as operations resume. Customers booked on our…
— Air India (@airindia) April 19, 2024
ദുബായ് വിമാനത്താവളത്തിലെ തുടർച്ചയായ പ്രവർത്തന തടസ്സങ്ങളാണ് റദ്ദാക്കാനുള്ള കാരണമെന്ന് എയർ ഇന്ത്യ വക്താവ് ചൂണ്ടിക്കാട്ടി. എത്ര ദിവസത്തേക്കാണ് സര്‍വീസുകള്‍ നിര്‍ത്തിയതെന്ന് വ്യക്തമല്ല.