സെലിബ്രെസിയോൺ എക്സിറ്റോ മീറ്റപ്പ് നടത്തി

New Update
icf abu dhabi

അബുദാബി: അക്ഷരമാണ് പ്രതിരോധം എന്ന ശീർഷകത്തിൽ ഗൾഫിലുടനീളം നടത്തിവരുന്ന ഐസിഎഫ് മുഖപത്രമായ പ്രവാസി വായനയുടെ കാമ്പയിന്റെ ഭാഗമായി അബുദാബി അൽ ഫലാഹ് ഡിവിഷൻ വിജയഘോഷ പരിപാടി സെലിബ്രാസിയോൺ എക്സിറ്റോ മീറ്റപ്പ് സംഘടിപ്പിച്ചു.   

Advertisment

നവംബർ ഒന്നു മുതൽ മുപ്പത് വരെ വളരെ വിപുലമായി പരിപാടികളോടെയാണ് പ്രവാസി വായന കാമ്പയിന് ആചരിക്കുന്നത്. വിളംബരം, വാർഷിക വരി ചേരൽ, പ്രവാസി വായന ചർച്ചകൾ തുടങ്ങി ആകർഷകമായ പരിപാടികളിൽ നിരവധി പേർ പങ്കുചേർന്നു. 

പ്രവാസി മലയാളികളായ പൊതു ജനങ്ങളെയും ഐസിഎഫ് മെമ്പർമാരെയും വരിചേർത്ത് മേൽഘടകം നർദേശിച്ച ടാർഗറ്റ് നൂറ് ശതമാനം അച്ചീവ് ചെയ്ത അൽ ഫലാഹ് ഡിവിഷനിലെ അഞ്ച് യൂണിറ്റുകളെയും മീറ്റപ്പിൽ അനുമോദിച്ചു. 

ഐസിഎഫ് നാഷനൽ സെക്രട്ടറി ഷാഫി പട്ടുവം ഉൽഘാടനം ചെയ്തു. അബ്ദുള്ള മുസ്ലിയാർ കാവനൂർ പ്രാർത്ഥന നടത്തി. ഐസിഎഫ് അബുദാബി റീജിയൻ പ്രസിഡന്റെ ഹംസ അഹ്സനി അനുമോദന പ്രസംഗം നടത്തി. 

ജൻറൽ സെക്രട്ടറി ഹക്കീം വളക്കൈ, ഇബ്രാഹീം പൊന്മുണ്ടം, നാസർ മാഷ് ബുസ്ഥാനാബാദ്, നാസർ മാഷ് ഉടുമ്പുന്തല, അബ്ദുൽ ബാരി പട്ടുവം, സിദ്ദീഖ് സഖാഫി കോട്ടക്കൽ എന്നിവര്‍ സംസാരിച്ചു. 

ശബീറലി കന്മനം അധ്യക്ഷത വഹിച്ചു. ഫഹദ് സഖാഫി ചെട്ടിപ്പടി സ്വാഗതവും തൻസീർ ഹുമൈദി നന്ദിയും പറഞ്ഞു.

Advertisment