ജന്മദിനത്തിൽ കോടിപതി! അബുദാബി ബിഗ് ടിക്കറ്റെടുത്ത ഇന്ത്യൻ പ്രവാസിയെ തേടിയെത്തിയത് 15 മില്യൺ ദിർഹം

15 മില്യൺ ദിർഹം നേടി ദുബായിൽ നിന്നുള്ള ഇന്ത്യൻ പ്രവാസി സക്കിൽ ഖാൻ സർവാർ ഖാൻ. രാജസ്ഥാൻ സ്വദേശിയാണ്

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update
CRORPATI.

അബുദാബി: കഴിഞ്ഞ മാസം തന്റെ ജന്മദിനത്തിൽ വാങ്ങിയ അബുദാബി ബിഗ് ടിക്കറ്റ് വഴി 15 മില്യൺ ദിർഹം നേടി ദുബായിൽ നിന്നുള്ള ഇന്ത്യൻ പ്രവാസി സക്കിൽ ഖാൻ സർവാർ ഖാൻ. രാജസ്ഥാൻ സ്വദേശിയാണ്. 191115 എന്ന നമ്പറിൽ എടുത്ത ടിക്കറ്റാണ് ഭാ​ഗ്യം കൊണ്ടുവന്നത്.

Advertisment

“ജൂലൈ 25-നായിരുന്നു എന്റെ ജന്മദിനം. ഇത് എന്റെ ഭാഗ്യദിനമാണെന്ന് എനിക്ക് തോന്നി, ഞാൻ ടിക്കറ്റ് വാങ്ങി ” എന്നാണ് സക്കിൽ പറയുന്നത്.
2011 മുതൽ ദുബായിൽ ജോലി ചെയ്യുകയാണ് സക്കീൽ. 2015 മുതൽ ലക്കി ഡ്രോ ടിക്കറ്റുകൾ വാങ്ങാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബിഗ് ടിക്കറ്റിന് പുറമെ, ദുബായ് ഡ്യൂട്ടി ഫ്രീയിലൂടെയും മഹ്‌സൂസിന്റെയും ഭാ​ഗ്യപരീക്ഷണത്തിൽ പങ്കെടുത്തിട്ടുണ്ട്. മാതാപിതാക്കൾ, ഭാര്യ, മൂന്ന് കുട്ടികൾ, ഒരു സഹോദരൻ, സഹോദരിമാർ എന്നിവരടങ്ങുന്ന ഒരു കൂട്ടുകുടുംബത്തിന്റെ ഭാഗമാണ് ഖാൻ. ദുബായിൽ എഞ്ചിനീയറിംഗ് കോർഡിനേറ്ററായി ജോലിനോക്കുകയാണ് സക്കീൽ. 

Advertisment