/sathyam/media/media_files/2025/01/24/v5xFaT2LvfgCayfAEml8.jpg)
ദുബായ്: അക്കാഫ് ഇവെന്റ്സ് നേതൃത്വം നൽകുന്ന യു എ ഇ യിലെ ഏറ്റവും ബൃഹത്തായ ക്രിക്കറ്റ് മാമാങ്കത്തിന് ജനുവരി 25 നു തുടക്കമാവും. ബോളിവുഡ് നടൻ വിവേക് ഒബ്‌റോയിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും APL ബ്രാൻഡ് അംബാസ്സഡറുമായ എസ്. ശ്രീശാന്തും ചേർന്ന് മത്സരങ്ങൾ ഉദ്‌ഘാടനം ചെയ്യും.
പതിവിൽ നിന്നും വ്യത്യസ്തമായി ഈ വർഷത്തെ ഉൽഘാടനം ക്യാമ്പസ് കാർണിവൽ പോലെ ആയിരിക്കും എന്ന് സംഘാടകർ അറിയിച്ചു. വെടിക്കെട്ട്, കോളേജുകളുടെ ഘോഷയാത്ര, ഇന്ദ്രി ബാൻഡ് അവതരിപ്പിക്കുന്ന ചെണ്ട ഫ്യൂഷൻ, ഡിജെ ഉൾപ്പെടെ ചില സർപ്രൈസുകൾ ഉൾപ്പെടെ ഉൽഘാടന ചടങ്ങിന് ഉണ്ടാകും.
യൂറോപ്പിന് പുറത്ത് ആദ്യമായി 100 ബോൾ ഫോർമാറ്റിൽ മത്സരങ്ങൾ നടക്കുന്ന APL സീസൺ 4 ൽ 32 ടീമുകൾ മാറ്റുരക്കും. എട്ടു വനിതാ ടീമുകൾ മത്സരിക്കുന്ന പ്രത്യേകതയും ഈ സീസണിലുണ്ട്.
ജനുവരി 25 മുതൽ ഫെബ്രുവരി 15 വരെ ഷാർജ DC സ്റ്റേഡിയത്തിൽ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങളുടെ നടത്തിപ്പ് ജനറൽ കൺവീനർ ബിജു കൃഷ്ണൻ, ജോയിന്റ് കൺവീനർമാരായ ഗോകുൽ ചന്ദ്രൻ, ബോണി വർഗീസ്, മായ ബിജു ,എസ്‌കോം കോർഡിനേറ്റർ മാരായി സിയാദ് സലാഹുദീൻ, അമീർ കല്ലട്ര, സുമീഷ് സരളപ്പൻ എന്നിവർ ചേർന്നാകും.
അറുനൂറോളം ക്രിക്കറ്റ് താരങ്ങൾ അണിനിരക്കുന്ന APL സീസൺ - 4 മുൻപ് നടന്ന മൂന്നു സീസണുകളുടെ വൻവിജയം സംഘാടനത്തിലും നടത്തിപ്പിലും പ്രതിഫലിക്കുമെന്ന് അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ, ജനറൽ സെക്രട്ടറി വി എസ് ബിജു കുമാർ, ട്രഷർ ജൂഡിൻ ഫെർണാണ്ടസ് , ചീഫ് കോഓർഡിനേറ്റർ അനൂപ് അനിൽ ദേവൻ, സെക്രട്ടറി കെ വി മനോജ് എന്നിവർ അറിയിച്ചു.