New Update
/sathyam/media/media_files/EDDXnsjLur4ivHW0Uh6X.jpg)
ദുബായ്: ദുബായിൽനിന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ട എയർ ഇന്ത്യ എക്സ്‍പ്രസ് വിമാനം 20 മണിക്കൂറിലേറെയായി വൈകുന്നു. ഇന്നലെ രാത്രി യു.എ.ഇ സമയം 8.45ന് പോകേണ്ട ഐ.എക്സ് 544 വിമാനമാണ് വൈകുന്നത്.
Advertisment
160ലേറെ യാത്രക്കാരെ താൽക്കാലികമായി ദുബായിലെ രണ്ട് ഹോട്ടലുകളിൽ താമസിച്ചിപ്പിരിക്കുകയാണിപ്പോൾ. ഈ വിമാനം നാളെ പുലർച്ചെ 2.45ന് പുറപ്പെടുമെന്ന് യാത്രക്കാർക്ക് എസ്.എം.എസ് സന്ദേശം ലഭിച്ചിട്ടുണ്ട്.
ഓപറേഷൻ തകരാറുകളാണ് വിമാനം വൈകാൻ കാരണമെന്നാണ് സന്ദേശത്തിൽ പറയുന്നത്. അടിയന്തരമായി ഇന്ന് നാട്ടിലെത്തേണ്ട നിരവധി യാത്രക്കാർ വലയുകയാണ്. അതിനിടെ, ഇന്ന് രാത്രി 8.45ന് പോകേണ്ട ഐ.എക്സ് 544 വിമാനത്തിലെ യാത്രക്കാരെ ഐ.എക്സ് 542 വിമാനത്തിൽ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും.