/sathyam/media/media_files/zgusPdZFPO0nHtznpqKI.webp)
ദുബായ്: യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ, അൽ ദഫ്ര ഫെസ്റ്റിവലിന്റെ 17-ാമത് പതിപ്പ് 2023 ഒക്ടോബർ 21 മുതൽ 2024 ഫെബ്രുവരി 8 വരെ നടക്കും.
അബുദാബിയിൽ ഒട്ടക മസൈന സീസണിന്റെ ഭാഗമായി എമിറേറ്റ്‌സ് ഹെറിറ്റേജ് ക്ലബിന്റെ സഹകരണത്തോടെ അബുദാബിയിലെ കൾച്ചറൽ പ്രോഗ്രാമുകളുടെയും ഹെറിറ്റേജ് ഫെസ്റ്റിവൽ കമ്മിറ്റിയുടെയും കീഴിലാണ് പരിപാടി നടക്കുന്നത്.
പൈതൃക സംരക്ഷണ പദ്ധതികളെ പിന്തുണയ്ക്കുന്നതിനും, പൈതൃക ഉത്സവങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും, ഒട്ടകങ്ങളുടെ പ്രജനനവും പരിപാലനവും നിലനിർത്താൻ ഒട്ടക ഉടമകളെ പ്രാപ്തരാക്കുക എന്നിവ ലക്ഷ്യംവെച്ചാണ് പരിപാടി നടക്കുന്നത്.
യുഎഇയുടെയും ജിസിസി രാജ്യങ്ങളുടെയും സംസ്‌കാരത്തിലും പൈതൃകത്തിലും ഒട്ടകങ്ങളുടെ പങ്കാണ് ഈ ഉത്സവം എടുത്തുകാണിക്കുന്നത്. അസയേൽ, മജാഹിം, അസയേൽ സങ്കരയിനം, വാദ് എന്നീ വിഭാഗങ്ങളിൽ ഒട്ടക ഇനങ്ങൾ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്.അൽ ദഫ്ര ഫെസ്റ്റിവൽ 2008-ൽ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ പതിപ്പാണ് 17-ാമത് എഡിഷൻ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us