ഷാർജ: ജീവകാരുണ്യ സംഘടനയായ സ്രോതസ്സ് ഷാർജ "കുടുംബ സംഗമം-2025" സംഘടിപ്പിച്ചു. നിറപ്പകിട്ടാർന്ന പരിപാടികളോട് അജ്മാൻ ഒയാസിസ് ഫാം ഹൗസിൽ നടന്ന സംഗമം പ്രസിഡൻറ് ഡേവിഡ് വർഗീസ് ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി സുനിൽ മാത്യു, ട്രഷറർ മനോജ് മാത്യു, വർഗീസ് ജോർജ്, റെജി സാമുവൽ, ബിജോ കളിയ്ക്കൽ, സാമുവൽ ജോസ് എന്നിവർ പ്രസംഗിച്ചു.
/sathyam/media/media_files/2025/02/02/I9EUtwcZr6NUtNFQ0uwQ.jpg)
കുട്ടികളുടെ വിവിധ കലാപരിപാടികൾ, വിനോദ മത്സരങ്ങൾ, പരിചയപ്പെടുത്തൽ, ഉൾപ്പെടെയുള്ള പരിപാടികൾ സംഗമത്തോടനുബന്ധിച്ച് നടത്തി.
അനു റെജി, റിയാ തോമസ് എന്നിവർ കലാകായിക മത്സരങ്ങൾക്ക് നേതൃത്വം നൽകി. മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി അഭിനന്ദിച്ചു.
/sathyam/media/media_files/2025/02/02/ofNINJynDhW0KK2H4F7I.jpg)
സിൽവർ ജൂബിലി ആഘോഷത്തെപ്പറ്റിയും ഈ വർഷത്തെ ജീവകാരുണ്യ പ്രവർത്തനങ്ങളെ സംബന്ധിച്ചും ജനറൽ സെക്രട്ടറി സുനിൽ മാത്യു ലഘു വിവരണം നടത്തി. യുഎഇയിലെ വിവിധ എമിറേറ്റുകളിൽ നിന്ന് മുന്നൂറോളം അംഗങ്ങൾ കുടുംബ സംഗമത്തിൽ പങ്കാളികളായി.