New Update
/sathyam/media/media_files/QOXCHpjLQz9pQQGMbwYf.jpg)
ഷാർജ: ചിറ്റാർ പ്രവാസി അസോസിയേഷന്റെ ഓണാഘോഷ പരിപാടികൾ ഒക്ടോബർ ഒന്നിന് നടക്കും. അജ്മാൻ നാലുകെട്ട് റസ്റ്റോറന്റിൽ വച്ച് നടക്കുന്ന "ചിറ്റാറോണം 2023" പരിപാടിയുടെ ബ്രോഷർ പ്രകാശനം ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡൻറ് ഡോ. ഇ .പി ജോൺസൺ നിർവഹിച്ചു.
Advertisment
ജനറൽ കൺവീനർ നോബിൾ കരോട്ടുപാറ, ചെയർമാൻ മനു കുളത്തുങ്കൽ, ട്രഷറർ രതീഷ് കൊച്ചുവീട്ടിൽ, വൈസ് പ്രസിഡന്റ് ഷാജി കൂത്താടിപറമ്പിൽ, അനു സോജു, ഡേവിഡ് സി ജോർജ്, സിമി ലിജു, റിജോ ചൂരത്തലയ്ക്കൽ, ഷിബു താളിക്കലിങ്കിൽ, പ്രവീൺ തെക്കേക്കര, അമ്പിളികുട്ടൻ, ടിറ്റോ, എന്നിവർ സന്നിഹിതരായിരുന്നു.
സാംസ്കാരിക സമ്മേളനം കെ.യു ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും. ചെണ്ടമേളം, അത്തപ്പൂക്കളം, ഘോഷയാത്ര, കുട്ടികളുടെ വിവിധ കലാപരിപാടികൾ, വടംവലി മത്സരം, സാംസ്കാരിക സമ്മേളനം, ഓണസദ്യ, ഗാനമേള എന്നിവ ഉൾപ്പെടെ വിവിധ പരിപാടികളോടെയാണ് ഓണാഘോഷം.