മഴക്ഷാമം പരിഹരിക്കുന്നതിനായി യുഎഇ യിൽ കൃത്രിമ മഴ പെയ്യിക്കും ! 300 ക്ലൗഡ് സീഡിങ് ദൗത്യങ്ങൾ ആരംഭിക്കും

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update

ദുബായ്: മഴക്ഷാമം പരിഹരിക്കുന്നതിനായി യുഎഇ ക്ലൗഡ് സീഡിങ് ആരംഭിക്കും. ഈ വർഷം 300 ക്ലൗഡ് സീഡിങ് ദൗത്യങ്ങൾ നടത്താൻ തീരുമാനിച്ചതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Advertisment

ആഗോള താപനില ഉയർന്നതുൾപ്പെടെയുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾ ഗൾഫ് മേഖലയെ ബാധിക്കുന്നത് തടയുന്നതിന്റെ ഭാ​ഗമായാണ് കൃത്രിമ മഴ പെയ്യിക്കുന്നത്.

1990കൾ മുതൽ യുഎഇ മഴയ്ക്കായി പിന്തുടരുന്ന രീതിയാണ് വിമാനങ്ങൾ ഉപയോഗിച്ചുള്ള ക്ലൗഡ് സീഡിങ്. യുഎഇയിൽ വാർഷിക മഴ മിക്കപ്പോളും എല്ലായിടത്തും 100 മില്ലിമീറ്ററിൽ താഴെയാണ് ലഭിക്കാറുള്ളത്.

അതിതീവ്രമായ മഴ അപൂർവ്വമായി മാത്രമാണ് ഇവിടെ ലഭിക്കുന്നത്. അതിനാൽ രാജ്യത്ത് ജലശ്രോതസുകളും കുറവാണ്. കടൽവെള്ളം ശുദ്ധീകരിച്ചാണ് ഇവിടെ വിവിധ ആവശ്യങ്ങൾക്കായി ഉപയോ​ഗിക്കുന്നത്. ഇതിനിടെ ജലലഭ്യത ഉറപ്പാക്കുന്നതിനായാണ് ക്ലൗഡ് സീഡിങ് നടത്തുന്നത്.

മഴയ്ക്ക് സാധ്യതയുള്ള മേഘങ്ങളെ കണ്ടെത്തി മഴയ്ക്കായുള്ള രാസപദാർത്ഥങ്ങൾ മേഘങ്ങളിൽ വിതറുന്ന രീതിയാണ് ക്ലൗഡ് സീഡിങ്. ചെറുവിമാനങ്ങളിൽ 25,000 അടിവരെ ഉയരത്തിൽ പറന്നാണ് ക്ലൗഡ് സീഡിങ് നടത്തുന്നത്.

50 ശതമാനമെങ്കിലും മഴയ്ക്ക് സാധ്യതയുള്ള മേഘങ്ങളിലാണ് ക്ലൗഡ് സീഡിം​ഗ് നടത്തുക. ഇതോടെ ഇത്തരം മേഘങ്ങളിൽ നിന്നും മഴ ലഭിക്കാനുള്ള സാധ്യത 75 ശതമാനമായി മാറുകയും ചെയ്യും.

Advertisment