കലാഭവന്‍ മണികണ്ഠന്‍റെ 'വനജയുടെ ജ' കഥാസമാഹാരം യുഎഇയില്‍ വില്പന തുടങ്ങി. പ്രതിഭ തെളിയിച്ചിട്ടും അംഗീകാരം ലഭിക്കാതെപോയ കലാകാരനാണ് കലാഭവന്‍ മണികണ്ഠനെന്ന് കേരള മീഡിയ അക്കാദമി അംഗം വിന്‍സെന്‍റ് നെല്ലിക്കുന്നേല്‍

New Update
vincent nellikunnel manikandan

കലാഭവന്‍ മണികണ്ഠന്‍ രചിച്ച മൂന്നാമത്തെ പുസ്തകമായ 'വനജയുടെ ജ' എന്ന കഥാസമാഹാരത്തിന്‍റെ യുഎഇയിലെ വില്പനയുടെ ഉദ്ഘാടനം ദുബായ് സിതാര ഹോട്ടല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കേരള മീഡിയ അക്കാദമി ഭരണസമിതി അംഗവും സത്യം ഓണ്‍ലൈന്‍ എഡിറ്ററുമായ വിന്‍സെന്‍റ് നെല്ലിക്കുന്നേല്‍ നിര്‍വ്വഹിക്കുന്നു

ദുബായ്: പ്രതിഭ തെളിയിച്ചിട്ടും അര്‍ഹമായ അംഗീകാരം പോലും ലഭിക്കാതെ പോയ കലാകാരനാണ് കലാഭവന്‍ മണികണ്ഠനെന്ന് കേരള മീഡിയ അക്കാദമി ഭരണസമിതി അംഗവും സത്യം ഓണ്‍ലൈന്‍ എഡിറ്ററുമായ വിന്‍സെന്‍റ് നെല്ലിക്കുന്നേല്‍.

Advertisment

കലാഭവന്‍ മണികണ്ഠന്‍ രചിച്ച മൂന്നാമത്തെ പുസ്തകമായ 'വനജയുടെ ജ' എന്ന കഥാസമാഹാരത്തിന്‍റെ യുഎഇയിലെ വില്പനയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിഷ്കളങ്കതയും സ്നേഹവും നൊമ്പരങ്ങളും കണ്ണീരുമൊക്കെ സമന്വയിച്ച കൊടുങ്ങല്ലൂരിലെ പൈങ്ങോട് ഗ്രാമത്തിന്‍റെ നേര്‍ക്കാഴ്ചകള്‍ ചിരിമധുരം പുരട്ടി വായനക്കാര്‍ക്ക് വിളമ്പിതരുന്നതാണ് 'വനജയുടെ ജ' എന്ന രചനയെന്ന് വിന്‍സെന്‍റ് നെല്ലിക്കുന്നേല്‍ പറഞ്ഞു.

ദുബായ് സിതാര ഹോട്ടല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കഥാകാരന്‍ കലാഭവന്‍ മണികണ്ഠന്‍, ആര്‍ട്ട് യുഎഇ സ്ഥാപകന്‍ സത്താര്‍ അല്‍ കരണ്‍, ടെന്‍ എക്സ് പ്രോപ്പര്‍ട്ടീസ് മാനേജിംങ്ങ് ഡയറക്ടര്‍ സുകേഷ് ഗോവിന്ദ്, ഗൾഫ് മാധ്യമം സി ഓ ഓ സക്കരിയ മുഹമ്മദ്‌, സിൽവർ സ്റ്റോo മാനേജിങ് ഡയറക്ടർ ഷാലിമാർ ഇബ്രാഹിം എന്നിവര്‍ സംബന്ധിച്ചു.

Advertisment