വേൾഡ് മലയാളി കൗൺസിൽ മിഡിലീസ്റ്റിലെ ഗ്ലോബൽ ഭാരവാഹികളെ ആദരിച്ചു

New Update
wmc middle east

ദുബായ്: ഡബ്ല്യുഎംസി ഗ്ലോബൽ തെരഞ്ഞെടുപ്പിൽ മിഡിലീസ്റ്റിൽ നിന്നും വിജയിച്ച ഭാരവാഹികളെ മിഡിലീസ്റ്റ് എക്സിക്യൂട്ടീവ് യോഗം ഇന്നലെ ദുബായ് ലാവന്റർ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വച്ച് ആദരിച്ചു. മിഡിലീസ്റ്റ് പ്രസിഡന്റ് വിനേഷ് മോഹൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്ലോബൽ പ്രസിഡന്റ് തോമസ് മൊട്ടക്കൽ മുഖ്യ അതിഥിയായിരുന്നു.

Advertisment

ഗ്ലോബൽ വൈസ് ചെയർമാൻ ജോൺ സാമുവൽ, വൈസ് പ്രസിഡന്റ്‌ (ഓർഗനൈ സേഷൻ) ചാൾസ് പോൾ, വൈസ് പ്രസിഡന്റ്‌ ഷാഹുൽ ഹമീദ് (മിഡിലീസ്റ്റ് ഇൻ ചാർജ്), സെക്രട്ടറി സി.എ.ബിജു എന്നീ മിഡിലീസ്റ്റിൽ നിന്നും തിരഞ്ഞെടുത്ത ഗ്ലോബൽ ഭാരവാഹികള്‍ക്കാണ് ആദരവ് നല്‍കിയത്. മറ്റ് പ്രൊവിൻസുകളിലെ പ്രതിനിധികൾ ആശംസകൾ അർപ്പിച്ചു.

wmc middle east-2

മിഡിലീസ്റ്റ് ചെയർമാൻ സന്തോഷ്‌ കേട്ടത്ത്, സെക്രട്ടറി രാജീവ്‌ കുമാർ, ജോ. ട്രഷറർ ജോസ് ജേക്കബ്, വനിതാ വിഭാഗം പ്രസിഡന്റ്‌ റാണി ലിജേഷ്, യൂത്ത് ഫോറം പ്രസിഡന്റ്‌ അഫ്ര ബിജു, എന്നിവർ നേതൃത്വം നൽകി. അബുദാബി, അലൈൻ എമിരേറ്റ്സ്കളിലെ ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ്മാരായി തിരഞ്ഞെടുക്കപ്പെട്ട ഡബ്ല്യുഎംസി അംഗങ്ങളായ ജോൺ പി വർഗീസ്, ടി.വി.എൻ കുട്ടി എന്നിവരെയും ചടങ്ങിൽ ആദരിച്ചതായി മീഡിയ ചെയർമാൻ വി.എസ്‌. ബിജുകുമാർ അറിയിച്ചു.

Advertisment