ദുബായ് ഫിറ്റ്നസ് ചാലഞ്ച് 2025 : കോർപ്പറേറ്റ് ചാമ്പ്യൻസ് പട്ടം സ്വന്തമാക്കി ഏരീസ് ഗ്രൂപ്പ്

New Update
febd143f-3669-41b6-ac13-476ffc4393b3

ദുബായ് യു.എ.ഇ  : താമസക്കാരെയും സന്ദർശകരെയും ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ കൂടി  സംഘടിപ്പിച്ച ദുബായ് ഫിറ്റ്നസ് ചലഞ്ചിൽ കോപ്പറേറ്റ് ചാമ്പ്യൻസ് പട്ടം സ്വന്തമാക്കി ഏരീസ് ഗ്രൂപ്പ്‌.
385 കമ്പനികൾ പങ്കെടുത്ത മത്സരത്തിൽ  2479 പോയിന്റുകളുമായാണ് ഏരീസ് മുൻനിരയിൽ എത്തിയത്. തുടർച്ചയായ 30 ദിവസങ്ങളിൽ ദിവസവും 30 മിനിറ്റ് വ്യായാമം ചെയ്യുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഉദ്യമാണ്    സ്ഥാപനത്തിലെ മുഴുവൻ ജീവനക്കാരെയും   ഉൾപ്പെടുത്തി വിജയകരമായി നടപ്പാക്കിയത്.ചാലഞ്ചിന്റെ തുടക്കം  ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയർമാൻ  & സിഇഒ സർ. സോഹൻ റോയ് ഉദ്ഘാടനം ചെയ്തു. പിന്നീടുള്ള ഒരു മാസം ജീവനക്കാരുടെ ആവേശവും പങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായ ഫിറ്റ്നസ് ചലഞ്ചുകൾ ആണ് നടന്നത്. 30 ദിവസത്തേക്കുള്ള  പ്രത്യേക കലണ്ടറുകൾ രൂപീകരിച്ചാണ്   
ഫിറ്റ്നസ് ഇവന്റുകൾ, ദൈനംദിന ആക്ടിവിറ്റികൾ , മറ്റ് കായിക മത്സരങ്ങൾ തുടങ്ങിയവ നടന്നത്. 

Advertisment

cf7cdf4d-4edd-413c-8bf4-f7320a1e162c

കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള എഫിസം സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ആരോഗ്യ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും ഡിഎഫ്‌സി മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്തതാണ് വിജയത്തിന് പിന്നിലെ പ്രധാന ഘടകം.

ദുബായ് റൺ, ദുബായ് റൈഡ്, തുടങ്ങിയ മെഗാ ഈവന്റുകൾക്കൊപ്പം  ദുബായ് യോഗ,ദുബായ് സ്റ്റാൻഡ് അപ്പ്‌ പാഡിൽ, ഫുട്ബോൾ ടൂർണ്ണമെന്റ് , ബീച്ച് വോളിബോൾ ടൂർണ്ണമെന്റ് തുടങ്ങിയ മറ്റ് നിരവധി പരിപാടികളിൽ 
ഏരീസ് ഗ്രൂപ്പ് സജീവ സാന്നിധ്യമായിരുന്നു.ജീവനക്കാരുടെ ആരോഗ്യത്തിന് പ്രഥമ പരിഗണന നൽകുന്ന സ്ഥാപനത്തിൽ,എല്ലാ മാസവും മെഡിക്കൽ ചെക്കപ്പ് നടത്തിവരുന്നുണ്ട്. വർഷത്തിൽ രണ്ടുതവണ വിശദമായ മെഡിക്കൽ ചെക്കപ്പും നടത്തുന്ന ഈ സ്ഥാപനത്തിൽ റിക്രൂട്ട്മെന്റ് നടത്തുമ്പോൾ തന്നെ ജീവനക്കാരുടെ ഹെൽത്ത് ചെക്കപ്പ് നടത്താറുണ്ട്.   ഇതിനായി സ്ഥാപനത്തിനുള്ളിൽ തന്നെ ഡോക്ടറിന്റെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.


ജീവനക്കാരെ ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് നയിക്കുന്നതിന് വേണ്ടി ഏരീസ് ഗ്രൂപ്പിന്റെ  നേതൃത്വത്തിൽ നിരവധി പദ്ധതികൾ ആണ്   നടത്തുന്നതെന്നും  അത് നിരീക്ഷിക്കുന്നതിനു വേണ്ടി പ്രത്യേക ടീം തന്നെ സ്ഥാപനത്തിൽ ഉണ്ടെന്നും 
ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയർമാൻ സർ.സോഹൻ റോയ് പറഞ്ഞു. ദുബായ് ഫിറ്റ്നസ് ചലഞ്ചിൽ ചാമ്പ്യൻസ് ആയതിൽ വളരെയധികം അഭിമാനവും സന്തോഷമുണ്ടെന്നും ചാമ്പ്യൻസ് പട്ടം നേടിയത് ഒരു പുരസ്കാരം മാത്രമല്ല എന്നും  ടീം വർക്കിന്റെ വിജയമാണെന്നും , വരും വർഷങ്ങളിൽ കൂടുതൽ പദ്ധതികൾ ഹാപ്പിനസ് ടീമിന്റെ നേതൃത്വത്തിൽ  നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ജീവനക്കാരുടെ മാനസിക ഉല്ലാസത്തിനു വേണ്ടി  ഹാപ്പിനസ് ഡിപ്പാർട്ട്മെന്റ് ആരംഭിച്ച ജിസിസി യിലെ ആദ്യ സ്ഥാപനവും ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ആണ്.

fb833ed5-74a6-4194-b892-a12d074aacf9


ഏരീസ് ഗ്രൂപ്പ്‌ ഓഫ് കമ്പനീസ്

1998 മാർച്ച് 28 ന് യുഎഇയിൽ സർ.സോഹൻ റോയ് സ്ഥാപിച്ച ഏരീസ് ഗ്രൂപ്പ്, ഇന്ന്  29   രാജ്യങ്ങളിലായി 81 കമ്പനികളുമായി മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ബഹുരാഷ്ട്ര കമ്പനികളിൽ ഒന്നായി വളർന്നു. 27ന്റെ നിറവിൽ നിൽക്കുന്ന,ഏരീസ് ഗ്രൂപ്പ് 11,431 ൽ അധികം ദേശീയ, അന്തർദേശീയ ക്ലയന്റുകളുമായി സഹകരിക്കുകയും 132,145 ൽ അധികം പ്രോജക്ടുകൾ വിജയകരമായി നടപ്പിലാക്കുകയും ചെയ്തു. 
6 മേഖലകളിൽ ലോകത്തിലെ  ഒന്നാം സ്ഥാനം , 31 മേഖലകളിൽ മെഡലിസ്റ്റിൽ ഒന്നാം സ്ഥാനം,  തുടങ്ങിയ നിരവധി നേട്ടങ്ങളും ചുരുങ്ങിയ കാലയളവിൽ സ്വന്തമാക്കാൻ സാധിച്ചു.

Advertisment