/sathyam/media/media_files/2025/11/21/dubai-bus-2025-11-21-23-51-46.jpg)
ദുബായ്: ബസ് യാത്രക്കാർക്കുള്ള പ്രധാന സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) പുറപ്പെടുവിച്ചു.
യാത്രയിൽ യാത്രക്കാരുടെ സുരക്ഷയ്ക്കും സൗകര്യങ്ങൾക്കും മുൻഗണന നൽകുന്നതുമായി ബന്ധപ്പെട്ടാണ് മുൻഗണനയെന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് ആർടിഎ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
യാത്രക്കാർ ബസ്സിൽ യാത്ര ചെയ്യുമ്പോൾ വാതിലുകൾക്ക് സമീപമുള്ള ചുവന്ന അടയാളമുള്ള സ്ഥലങ്ങളിൽ നിൽക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ടെന്ന് ദുബായ് ആർടിഎ സോഷ്യൽ മീഡിയാ പോസ്റ്റിൽ വ്യക്തമാക്കി.
"ചുവപ്പ് അടയാളം ഉള്ള സ്ഥലത്ത് നിൽക്കുന്നത് ബസ് പെട്ടെന്ന് നീങ്ങുമ്പോഴോ നിർത്തുമ്പോഴോ നിങ്ങളുടെ സുരക്ഷയെ അപകടത്തിലാക്കിയേക്കാം, മറ്റുള്ളവർക്ക് സുഗമമായി കയറാനും ഇറങ്ങാനും അത് ബുദ്ധിമുട്ടുണ്ടാക്കും," എന്ന് പോസ്റ്റിൽ പറയുന്നു.
അപകടങ്ങൾ തടയുന്നതിനും കാര്യക്ഷമമായ യാത്ര ഉറപ്പാക്കുന്നതിനും ഈ നിയമം പാലിക്കാൻ യാത്രക്കാരോട് അഭ്യർത്ഥിച്ചു. ഇതുമാത്രമല്ല, ദുബൈയിൽ ബസ്സുകളിൽ യാത്ര ചെയ്യുമ്പോൾ നിയമം പാലിച്ചില്ലെങ്കിൽ നൂറ് ദിർഹം മുതൽ രണ്ടായിരം ദിർഹം വരെ പിഴ ലഭിക്കാമെന്ന് നിയമങ്ങൾ വ്യക്തമാക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us