New Update
/sathyam/media/media_files/0uRlTxRyQa0RLsbaAMHT.jpg)
ദുബായ്: ലോകത്തിലെ ആദ്യ ഇലക്ട്രിക് സ്കൂട്ടർ റേസിങ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കാനൊരുങ്ങി ദുബായ്.
Advertisment
ദുബായ് സ്പോർട്സ് കൗൺസിലുമായി സഹകരിച്ച് ഫെഡറേഷൻ ഫോർ മൊബിലിറ്റി ആന്റ് സ്പോർട്സാണ് ആദ്യ ഇ-സ്കൂട്ടർ റേസിങ് ചാമ്പ്യൻഷിപ്പ് ഒരുക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച 12 പുരുഷ, വനിത റൈഡർമാർ മത്സരത്തിൽ പങ്കെടുക്കും.
നോക്കൗട്ട് രീതിയിലായിരിക്കും മത്സരം നടത്തപ്പെടുക. നഗരത്തിലെ വിവിധ നടപ്പാതയിലൂടെയും പാലങ്ങളിലൂടെയും 100 കിലോമീറ്റർ വേഗത്തിൽ റൈഡ് ചെയ്യാവുന്ന രീതിയിൽ മത്സരത്തിനായി വ്യത്യസ്തമായ ട്രാക്കുകൾ ഒരുക്കും.
സുസ്ഥിരത വർഷത്തിന്റെ സമാപന ആഘോഷങ്ങളുടെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നത്.