അബുദാബിയിൽ ഫിറ്റ് 4 ക്ലബ്ബ് രൂപീകരിച്ചു

New Update
fit 4 club

അബുദാബി: വർദ്ധിച്ചു വരുന്ന ആയോഗ്യ പ്രശ്നങ്ങളും ജീവിത ശൈലി രോഗങ്ങളും കാരണം പ്രയാസപ്പെടുന്ന പ്രവാസികൾക്ക് ആരോഗ്യ പരിരക്ഷ നൽകുക എന്ന ലക്ഷ്യത്തോടെ ഐസിഎഫ് ഗൾഫിലെ ആറ് രാജ്യങ്ങളിലായി ആയിരം ഫിറ്റ് 4 ക്ലബ്ബ് രൂപീകരിക്കുന്നതിന്റെ ഭാഗമായി അബുദാബിയിലെ അൽ ഫലാഹ് ഡിവിഷനിലെ അഞ്ച് യൂണിറ്റുകളിൽ ഫിറ്റ് 4 ക്ലബ്ബ് രൂപീകരിച്ചു. 

Advertisment

കഴിഞ്ഞ ദിവസം ഐസിഎഫ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ സെക്രട്ടറി ഷാഫി പട്ടുവം റീജിയൻ പ്രസിഡന്റ് ഹംസ അഹ്സനി വയനാട് എന്നിവർ ചേർന്ന് അൽ വഹ്ദ്, മതാഫി, ബുർജീൽ, സഅബ്, മഅമൂറ എന്നീ യൂണിറ്റുകളിലെ ഫിറ്റ് 4 ക്ലബ് അംഗങ്ങളെ പ്രഖ്യാപിച്ചു. 

മനുഷ്യ ശരീരത്തിലെ ആരോഗ്യം നില നിർത്താൻ ഭക്ഷണത്തെ പോലെ തന്നെ പ്രധാനമാണ് വ്യാമമെന്നും ദിവസവും കൃത്യമായി അനുവർത്തിക്കേണ്ടതാണെന്നും ക്ലബ്ബ് അംഗങ്ങളെ ഹംസ അഹ്സനി ഉദ്ബോധിപ്പിച്ചു. 

ഡോക്ടർമാർ ഫിറ്റ്നെസ് ട്രെയിനർമാൻ ആരോഗ്യ പ്രവർത്തകർ എക്സ്പേർട്സുകൾ തുടങ്ങിയവരടങ്ങുന്ന ഫിറ്റ് 4 ക്ലബ്ബ് ഹെഡ് ടീം നിർദേശിക്കുന്ന വ്യായാമ മുറകൾ ക്ലബ്ബ് അംഗങ്ങൾ വരും ദിവസങ്ങൾ പരിശീലിച്ചു തുടങ്ങും. 

ഒരു ക്യാപ്റ്റൻ ഒരു കോർഡിനേറ്റർ പത്തിൽ കുറയാത്ത അംഗങ്ങൾ എന്നിങ്ങിനെയാണ് ഫിറ്റ് 4 ക്ലബ്ബിന്റെ ഘടന. പരിശീലനം സിദ്ധിച്ച വിദഗ്ധ ട്രെയിനർമാർ നേതൃത്വം നൽകുന്ന ആരോഗ്യ മത്സര പരിപാടികളും ഫിറ്റ് 4 ക്ലബ്ബിനു കീഴിൽ നടക്കും എന്ന് സംഘാടകർ അറിയിച്ചു. 

ഷബീർ അലി അധ്യക്ഷത വഹിച്ചു ഫഹദ് സഖാഫി ചെട്ടിപ്പടി സ്വാഗതവും ഇസ്മായിൽ പൊന്മുണ്ടം നന്ദിയും പറഞ്ഞു. നാസർ മാഷ് ബുസ്താന ബാദ്, ഇബ്രാഹീം പൊന്മുണ്ടം, ഹഖീം വളക്കൈ, അബ്ദുൽ ബാരി പട്ടുവം, അബ്ദുള്ള മുസ്ലിയാർ എന്നിവര്‍ പങ്കെടുത്തു. 

Advertisment