യുഎഇയിൽ ഇന്നുമുതൽ ഇന്ധനവില കൂടും; ഡീസലിന് 19 ഫിൽ‌സും പെട്രോളിന് 14 ഫിൽസും വർധിപ്പിച്ചു

പുതിയ നിരക്കുകൾ ഓഗസ്റ്റ് 1 മുതൽ ബാധകമാണ്

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update
കോവിഡ് കാലത്തും പാവപ്പെട്ടവനെ വലച്ച് ഇന്ധന വിലവര്‍ധനവ് ! കോവിഡ് കാലത്തെങ്കിലും ഈ കൊള്ളയവസാനിപ്പിക്കാന്‍ ആരു ശ്രമിക്കും ? ഇന്ധന നികുതിയിലൂടെ കിട്ടുന്ന കൊള്ള ലാഭത്തില്‍ നിന്നും ലിറ്ററിന് അഞ്ചു രൂപ വേണ്ടെന്നു വയ്ക്കാന്‍ പുതിയ സര്‍ക്കാര്‍ തയ്യാറാകുമോ ? തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെയുള്ള ഇന്ധന കമ്പനികളുടെ കൊള്ള തുടരുന്നു. തലസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 93.25 രൂപ ! ഡീസലിന് 87.90 രൂപ ! കാണാതെ പോകരുത് ഈ കൊള്ളയടിക്കലിന്റെ പുതു രൂപം

ദുബായ്: യുഎഇ ഇന്ധന വില സമിതി 2023 ഓഗസ്റ്റ് മാസത്തെ പെട്രോൾ, ഡീസൽ വിലകൾ പ്രഖ്യാപിച്ചു. പുതിയ നിരക്കുകൾ ഓഗസ്റ്റ് 1 മുതൽ ബാധകമാണ്. സൂപ്പർ 98 പെട്രോൾ ലിറ്ററിന് ജൂലൈയിലെ 3 ദിർഹത്തിനെ അപേക്ഷിച്ച് ഓഗസ്റ്റ് മാസത്തിൽ 3.14 ദിർഹം നൽകേണ്ടി വരും. ഒറ്റയടിക്ക് 14 ഫിൽസിന്റ വർധനവാണ് ഉണ്ടായിരിക്കുന്നത്.

Advertisment

ഓഗസ്റ്റ് മാസത്തിൽ സ്‌പെഷ്യൽ 95 പെട്രോളിന് ലിറ്ററിന് 3.02 ദിർഹം നൽകേണ്ടി വരും, ജൂലൈയിൽ ഇതിന് 2.89 ദിർഹമായിരുന്നു. 13 ഫിൽസിന്റ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

ഓഗസ്റ്റ് മാസത്തിൽ ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.95 ദിർഹം നൽകേണ്ടി വരും, ജൂലൈയിൽ ഇതിന് 2.81 ദിർഹമായിരുന്നു. 14 ഫിൽസിന്റ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഓഗസ്റ്റ് മാസത്തിൽ ഡീസൽ ലിറ്ററിന് 2.95 ദിർഹം നൽകേണ്ടി വരും. ജൂലൈയിൽ ഡീസൽ ലിറ്ററിന് 2.76 ദിർഹമായിരുന്നു. ഡീസലിന് 19 ഫിൽസിന്റ വർധനവാണ് ഉണ്ടായിരിക്കുന്നത്.

Advertisment